
തിരുവനന്തപുരം: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട മാരിയുടെ മക്കളുടെ സംരക്ഷണം വനം വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. കുട്ടികളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി നഷ്ടപരിഹാര തുകയുടെ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കും. 18 വയസുവരെയുള്ള വിദ്യാഭ്യാസ ചെലവുകൾ, റേഷൻ എന്നിവയും വനം വകുപ്പ് ഏറ്റെടുക്കും. മറ്റു ചെലവുകൾക്കായി പ്രതിമാസം 5,000 രൂപ വീതം നൽകും. കുട്ടികളുടെ മെന്ററായി ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. വനിത ശിശു വികസന വകുപ്പുമായി സംസാരിച്ച് ഈ കുട്ടികൾക്ക് കൂടുതൽ സഹായം ഉറപ്പുവരുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |