SignIn
Kerala Kaumudi Online
Saturday, 06 June 2026 6.31 AM IST

അമ്മയുടെ കുടുംബ സംഗമം; 75 ലക്ഷത്തിന്റെ സ്‌പോൺസർ ദല്ലാൾ നന്ദകുമാർ ചെയർമാനായ ക്ഷേത്രം

READ ENGLISH VERSION
amma

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ കുടുംബ സംഗമവുമായി ബന്ധപ്പെട്ട സ്‌പോൺസർഷിപ്പിന്റെ ധാരണാപത്രം പുറത്ത്. ദല്ലാൾ നന്ദകുമാർ ചെയർമാനായ ക്ഷേത്രമാണ് അമ്മയുടെ കുടുംബ സംഗമത്തിന്റെ പ്രധാന സ്‌പോൺസർ. വെണ്ണല മഹാദേവ ക്ഷേത്രം 'അമ്മ'യുടെ കുടുംബ സംഗമത്തിന് 75 ലക്ഷം രൂപ നൽകുമെന്നായിരുന്നു ധാരണ. കുക്കു പരമേശ്വരനും ദല്ലാൾ നന്ദകുമാറുമാണ് സ്‌പോൺസർഷിപ്പ് കരാറിൽ ഒപ്പുവച്ചത്. രണ്ട് ഘട്ടമായി പണം നൽകണമെന്നായിരുന്നു ധാരണ. 30 ലക്ഷം രൂപ ക്ഷേത്രം മുൻകൂറായി നൽകി. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ അൻസിബ ഇതിനെ എതിർത്തെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ സ്‌പോൺസർഷിപ്പ് സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AMMA, KERALA, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA