SignIn
Kerala Kaumudi Online
Friday, 19 June 2026 3.08 AM IST

വായനയുടെ മാർഗദർശി

panicker

കേ​ര​ള ഗ്ര​ന്ഥ​ശാ​ലാ സം​ഘ​ത്തി​ന്റെ ഉ​പ​ജ്ഞാ​താ​വാ​യ പി.​എൻ.​പ​ണി​ക്ക​രു​ടെ ച​ര​മ​ദി​ന​മാ​യ ജൂൺ 19​​ വാ​യ​ന​ദി​ന​മാ​യി ആ​ചരിക്കുന്നു. വാ​യ​ന എ​ന്ന​ത് കേ​വ​ലം അ​ക്ഷ​ര​ങ്ങൾ കൂ​ട്ടി​വാ​യി​ക്ക​ല​ല്ല എ​ന്നും, അ​ത് മ​റ്റൊ​രു ലോ​ക​ത്തേ​യ്ക്കു​ള്ള വാ​തിൽ തു​റ​ക്ക​ലും, അ​റി​വ് ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ഏ​റ്റ​വും മി​ക​ച്ച വ​ഴി​യു​മാ​ണ് എ​ന്ന് തെ​ളി​യി​ച്ച മഹാനാണ് പി.​എൻ.​ പ​ണി​ക്കർ.

കേ​ര​ള​ത്തിൽ വാ​യ​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ ഓർ​മ്മി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ര​ള ഗ്ര​ന്ഥ​ശാ​ലാ സം​ഘ​ത്തി​ന്റെ ഉ​പ​ജ്ഞാ​താ​വാ​യ പി.​എൻ.​പ​ണി​ക്ക​രു​ടെ ച​ര​മ​ദി​ന​മാ​യ ജൂൺ 19​​ന് വാ​യ​ന​ദി​ന​മാ​യി ആ​ചരി​ച്ചു​വ​രു​ന്നു. 1996​ലാ​ണ് കേ​ര​ള സർ​ക്കാർ ഈ ദി​വ​സം ഔ​ദ്യോ​ഗി​ക​മാ​യി വാ​യ​നാ​ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. വാ​യി​ച്ചു വ​ള​രു​ക​-​ചി​ന്തി​ച്ച് വി​വേ​കം നേ​ടു​ക എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ സ​ന്ദേ​ശം പി​ന്തു​ടർ​ന്ന് ജൂൺ 19 മു​തൽ 25 വ​രെ​യു​ള​ള ഒ​രാ​ഴ്ച​ക്കാ​ലം വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തിൽ സ്‌കൂ​ളു​ക​ളിൽ വാ​യ​ന​വാ​രം ആ​യി ആ​ച​രി​ക്കുന്നു.

പു​സ്ത​ക​ങ്ങ​ളി​ലൂ​ടേ​യും വാ​യ​ന​യി​ലൂ​ടേ​യും അ​റി​വ് സ​മ്പാ​ദി​ക്കാ​നും, ഇ​ന്ന​ത്തെ ത​ല​മു​റ​യെ വാ​യ​ന​യി​ലേ​യ്ക്ക് ആ​കർ​ഷി​ക്കാ​നും ഈ ദി​നം സ​ഹാ​യി​ക്കു​ന്നു. അ​റി​വി​ലൂ​ടെ സ​മ്പ​ന്ന​നാ​കൂ​-​ശാ​സ്ത്ര​ത്തി​ലൂ​ന്നി ശ​ക്ത​നാ​കൂ എന്ന ആ​പ്ത​വാ​ക്യ​ത്തി​ലൂ​ടെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളിൽ വാ​യ​ന​യു​ടെ പു​തു​വ​സ​ന്തം തീർ​ക്കു​ന്ന​തി​ന് പി.​എൻ.​പ​ണി​ക്ക​ർക്കായി. ത​ന്റെ ജീ​വി​ത​കാ​ലം മു​ഴു​വ​നും കേ​ര​ള​ത്തി​ലെ ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ത്തി​നു​വേ​ണ്ടി പ​രി​ശ്ര​മി​ച്ച അദ്ദേഹത്തെ സ്മ​രി​ക്കു​ന്ന​തി​നും ഈ ദി​നം പ​ര്യാ​പ്ത​മാ​കു​ന്നു. വാ​യ​ന എ​ന്ന​ത് കേ​വ​ലം അ​ക്ഷ​ര​ങ്ങൾ കൂ​ട്ടി​വാ​യി​ക്ക​ല​ല്ല എ​ന്നും, അ​ത് മ​റ്റൊ​രു ലോ​ക​ത്തേ​യ്ക്കു​ള്ള വാ​തിൽ തു​റ​ക്ക​ലും, അ​റി​വ് ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ഏ​റ്റ​വും മി​ക​ച്ച വ​ഴി​യു​മാ​ണ് എ​ന്ന് തെ​ളി​യി​ച്ച മ​ഹാ​നാ​ണ് പി.​എൻ.​പ​ണി​ക്കർ.

ജ​നാ​ധി​പ​ത്യ​ഭ​ര​ണ സ​മ്പ്ര​ദാ​യ​ത്തിൽ അ​ധി​ഷ്ഠി​ത​മാ​യ ഭ​ര​ണക്ര​മം നി​ല​നിൽ​ക്കു​ന്ന ഭാ​ര​ത​ത്തിൽ, ഭ​ര​ണ​കർ​ത്താ​ക്കൾ രാ​ജ്യന​ന്മ​യും ജ​ന​ക്ഷേ​മ​വും ല​ക്ഷ്യ​മാ​ക്കി ഭ​ര​ണംന​ട​ത്താൻ സ​ന്ന​ദ്ധ​രാ​വു​ക​യും, ജ​ന​ങ്ങ​ളെ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങൾ മ​ന​സിലാ​ക്കി രാ​ജ്യ പു​രോ​ഗ​തി​ക്കാ​യി പ്ര​വർ​ത്തി​ക്കു​വാൻ സ​ജ്ജ​രാ​ക്കു​ക​യും ചെ​യ്താൽ മാ​ത്ര​മേ ഭ​ര​ണഘ​ട​ന വി​ഭാ​വ​ന ചെ​യ്യു​ന്ന ക്ഷേ​മ​രാ​ഷ്ട്രം കെ​ട്ടി​പ്പ​ടു​ക്കാൻ സാ​ധി​ക്കൂ എ​ന്ന് പി.​എൻ.​പ​ണി​ക്കർ എ​പ്പോ​ഴും ഓർ​മ്മി​പ്പി​ക്കാ​റു​ണ്ടായിരുന്നു. ഗാ​ന്ധി​ജി വി​ഭാ​വ​നംചെ​യ്ത സ​മ​ത്വ സു​ന്ദ​ര​മാ​യ സ്വാ​ശ്ര​യ ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ ഗ്രാ​മ​സ്വ​രാ​ജ് എ​ന്ന മ​ഹ​ത്താ​യ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്ക​ണ​മെ​ങ്കിൽ ഗ്രാ​മ​ങ്ങ​ളി​ലെ ജ​ന​ങ്ങൾ ഉ​ണ​ര​ണം, അ​വർ​ക്ക് അ​റി​വു​ണ്ടാ​ക​ണം. അ​ത് സാ​ദ്ധ്യ​മാ​ക​ണ​മെ​ങ്കിൽ അ​നൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സം സാർവത്രി​ക​മാ​ക്ക​ണം.

അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ അ​റി​വ് നേ​ടാ​നും വാ​യ​ന​യി​ലൂ​ടെ വ​ള​രാ​നും അ​വ​രെ പ്രാ​പ്ത​രാ​ക്ക​ണം. ഇതിനായി ജീ​വി​തം മു​ഴു​വൻ മാ​റ്റി​വ​ച്ച പ​ണി​ക്കർ സാ​റി​ന്റെ പ്ര​വർ​ത്ത​ന​വും, സ​ന്ദേ​ശ​വും എ​ക്കാ​ല​ത്തും പ്ര​സ​ക്ത​മാ​ണ്. ജ​നാ​ധി​പ​ത്യം വി​ജ​യ​പ്ര​ദ​മാ​ക​ണ​മെ​ങ്കിൽ രാ​ജ്യ​സ്‌നേ​ഹ​വും അർ​പ്പ​ണ​ബോ​ധ​വു​മു​ള്ള രാഷ്ട്രീ​യ പ്ര​വർ​ത്ത​ക​രും സാ​മൂ​ഹ്യപ്ര​വർ​ത്ത​ക​രും ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു പ​റ​യാ​റു​ണ്ടാ​യി​രു​ന്നു. മ​നു​ഷ്യ​നെ മ​നു​ഷ്യ​നാ​ക്കാൻ ക​ഴി​യു​ന്ന വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​മാ​ണ് ന​മു​ക്കാ​വ​ശ്യ​മെ​ന്നും അദ്ദേഹം ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.


ന​മ്മു​ടെ പൊ​തു​മു​ത​ലും, പ​രി​സ്ഥി​തി​യും, ജൈ​വസ​മ്പ​ത്തും സൂ​ക്ഷി​ക്കാൻ നാം എ​ത്ര​മാ​ത്രം ബാ​ദ്ധ്യ​സ്ഥ​രാ​ണെ​ന്നും പ​റ​യാ​റു​ണ്ടാ​യി​രു​ന്നു. പൊ​തു​മു​തൽ ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​പോ​ലെ സൂ​ക്ഷി​ക്ക​ണം എ​ന്നാ​ണ് പ​ണി​ക്കർ സാ​റി​ന്റെ പ​ക്ഷം. സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​തി​നു​ശേ​ഷം നാം ന​ശി​പ്പി​ച്ച പൊ​തു​മു​ത​ലി​ന്റെ ക​ണി​ക്കെ​ടു​ത്താൽ രാജ്യത്തിന് വ​മ്പി​ച്ച നേ​ട്ട​ങ്ങൾ ഉ​ണ്ടാ​ക്കാ​നു​ള്ള സ​മ്പ​ത്ത് ഉ​ണ്ടാ​കു​മാ​യി​രു​ന്നു എ​ന്ന് പ​ണി​ക്കർ സാർ വി​ല​പി​ച്ചി​ട്ടു​ണ്ട്.

വർ​ദ്ധി​ച്ചു വ​രു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ളി​ലും, അ​തിൽ​പ്പെ​ട്ട് ജീ​വൻ​പൊ​ലി​യു​ന്ന ഹ​ത​ഭാ​ഗ്യ​രേ​യും, അം​ഗഭം​ഗം വ​ന്ന​വ​രേ​യും കു​റി​ച്ച് വ​ള​രെ അ​സ്വ​സ്ഥ​മാ​യി​രു​ന്നു അദ്ദേഹത്തിന്റെ മ​ന​സ്. റോ​ഡ​പ​ക​ട​ങ്ങൾ കു​റ​യ്ക്കാൻ എ​ന്ത് മാർഗങ്ങൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അദ്ദേഹം വ്യ​ക്ത​മാ​യി പ​റ​യു​ക​യും അ​ത് മ​റ്റു​ള്ള​വ​രെ മ​ന​സി​ലാ​ക്കിപ്പി​ക്കാൻ വ​ള​രെ​യ​ധി​കം ശ്ര​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നൊ​ക്കെ​യു​ള്ള ഒ​റ്റ​മൂ​ലി മ​നു​ഷ്യ​നിൽ സാ​മൂ​ഹ്യ​ബോ​ധം വ​ളർ​ത്തു​ക മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞിട്ടുണ്ട്.


സ​മൂ​ഹ​ത്തിൽ സ്ത്രീ​യു​ടെ സ്ഥാ​ന​വും അ​ന്ത​സ്സും എ​ന്താ​ണെ​ന്നും, അ​ത് സം​ര​ക്ഷി​ക്കാൻ പു​രു​ഷൻ എ​ത്ര​മാ​ത്രം ബാ​ദ്ധ്യ​സ്ഥ​ത​യു​ള്ള​വ​നാ​ണെ​ന്നും സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന​വ​രെ സാ​മൂ​ഹ്യ​രം​ഗ​ത്തു​നി​ന്നും ഒ​റ്റ​പ്പെ​ടു​ത്താൻ ഒ​രു ധാർ​മ്മി​ക സ​മ​രം ആ​രം​ഭി​ക്ക​ണ​മെ​ന്നും പ​ണി​ക്കർ സാർ പറഞ്ഞിരുന്നു. സാ​മൂ​ഹ്യ വി​പ​ത്താ​ണ് സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യ​മെ​ന്നും അ​തി​നെതിരെ സം​ഘ​ടി​ച്ച് പ്ര​വർ​ത്തി​ക്ക​ണ​മെ​ന്നും ഉ​ദ്‌ബോ​ധി​പ്പി​ച്ചിരുന്നു.

നി​യ​മ ​സാ​ക്ഷ​ര​തയും

നി​യ​മാ​വ​ബോ​ധവും
നി​യ​മം അ​റി​യാ​ത്ത ജ​ന​ങ്ങ​ളു​ടെ മു​മ്പി​ലേ​ക്ക് നി​യ​മ​ങ്ങൾ അ​വ​ത​രി​പ്പി​ച്ചാൽ നി​യ​മം പ​രാ​ജ​യ​പ്പെ​ടു​ക​യേ​യു​ള്ളു. ജ​ന​ങ്ങ​ളെ നി​യ​മ ​സാ​ക്ഷ​ര​രാ​ക്കാ​ത്തി​ട​ത്തോ​ളം അത് പൂർ​ണ​മാ​യും ന​ട​പ്പി​ലാ​ക്കാൻ പ്ര​യാ​സ​മാ​യി​രി​ക്കും. നി​യ​മസാ​ക്ഷ​ര​ത​യു​ടെ അ​നി​വാ​ര്യ​ത​യെ​പ്പ​റ്റി പ​ണി​ക്കർ സാർ ഏ​പ്പോ​ഴും വാ​ചാ​ല​നായിരുന്നു. ജാ​തി, മ​ത, വർ​ണ, വർഗ, ലിം​ഗ ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രേ​യും സ​മ​ന്മാ​രാ​യി കാ​ണ​ണം. സാ​ഹോ​ദ​ര്യ​വും, സാ​മൂ​ഹ്യ​നീ​തി​യും ഉ​റ​പ്പാ​ക്കാ​നും ക​ഴി​യ​ണം. ഇ​തി​ന് നി​യ​മാ​വ​ബോ​ധം ആ​വ​ശ്യ​മാ​ണ്. നി​യ​മ​ബോ​ധ​ത്തി​ന്റെ പ്ര​സ​ക്തി​യെ​പ്പ​റ്റി അദ്ദേഹം എ​ന്നും ബോ​ധ​വാ​നാ​യി​രു​ന്നു. അ​നൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തിൽ നിയ​മ​സാ​ക്ഷ​ര​ത ഉൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യേ​കം ശഠി​ച്ചി​രു​ന്നു.

ബാ​ല​വേ​ല സ​മൂ​ഹ​ത്തി​ന് ശാ​പ​മാ​ണെ​ന്നും കു​ട്ടി​ക​ളെ അതിന് നി​യോ​ഗി​ക്കാ​തെ വി​ദ്യാ​ഭ്യാ​സം നൽ​കി വ​ളർ​ത്ത​ണ​മെ​ന്നും നാ​ള​ത്തെ ഭാ​ര​തം അ​വ​രു​ടെ കൈ​ക​ളി​ലാ​ണ് ഭ​ദ്ര​മാ​യി​രി​ക്കേ​ണ്ട​തെ​ന്ന വ​സ്തു​ത നാം മ​റ​ക്ക​രു​തെ​ന്നും ഓർ​മ്മി​പ്പി​ച്ചിരുന്നു. മ​ല​യാ​ളി​യു​ടെ മ​ദ്യ​പാ​ന ശീ​ല​ത്തി​നെ​തി​രെയും ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. മ​ദ്യം മ​ദ്യ​പാ​നെ മാ​ത്ര​മ​ല്ല ബ​ല​ഹീ​ന​നാ​ക്കു​ന്ന​ത്. ഇ​ത് ന​മ്മു​ടെ സ​മൂ​ഹ​ത്തേ​യും രാ​ഷ്ട്ര​ത്തേ​യും ബ​ല​ഹീ​ന​മാ​ക്കു​ന്നു. എ​ല്ലാ​വ​രും ഒ​ത്തൊ​രു​മി​ച്ച് മ​ദ്യ​പാ​ന ശീ​ല​ത്തി​നെ​തി​രാ​യി വ​ലി​യൊ​രു വി​ദ്യാ​ഭ്യാ​സ പ്ര​സ്ഥാ​നം തു​ട​ങ്ങ​ണ​മെ​ന്നും അ​ത് ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ ന​ട​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


തർ​ക്ക​ര​ഹി​ത ഗ്രാ​മ​ങ്ങ​ളും, നീ​തി​മേ​ള​ക​ളും, കോ​ട​തി​ക്കു പു​റ​ത്തു​ള്ള തർ​ക്ക പ​രി​ഹാ​ര മാർഗ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി പ​ണി​ക്കർ സാർ എ​പ്പോ​ഴും ജ​ന​ങ്ങ​ളെ ബോ​ധ​വാ​ന്മാ​രാ​ക്കി​യി​രു​ന്നു. പ​ര​സ്പ​ര സ്‌നേ​ഹ​വും വി​ശ്വാ​സ​വും നി​ല​നിൽ​ക്കു​ന്ന സ​മൂ​ഹ​മാ​ണ് രാ​ജ്യ​ത്തി​ന്റെ വ​ളർ​ച്ച​യു​ടെ നി​ദാ​നം. ചെ​ല​വ് കു​റ​ഞ്ഞ, കാ​ല​താ​മ​സം കൂ​ടാ​തെ ല​ഭി​ക്കു​ന്ന നീ​തി​യാ​ണ് സാ​ധാ​ര​ണ​ക്കാ​ര​ന് ആ​വ​ശ്യം. അ​ത് ഉ​റ​പ്പാ​ക്കാൻ ഭ​ര​ണ​കർ​ത്താ​ക്കൾ​ക്കും ക​ഴി​യ​ണം.

ജ​ന​കീ​യ നീ​തി​വേ​ദി, നി​യ​മ​ജ്ഞ​ന്മാ​രു​ടേ​യും, അ​ഭി​ഭാ​ഷ​ക​രു​ടേ​യും, സാ​മൂ​ഹ്യ സേ​വ​ക​രു​ടേ​യും കൂ​ട്ടാ​യ്മ​യി​ലൂ​ടെ സാ​ദ്ധ്യ​മാ​ക്കി​യാൽ നി​തി​നിർ​വ​ഹ​ണം ചെ​ല​വ് കു​റ​ച്ചും, കാ​ല​താ​മ​സം ഒ​ഴി​വാ​ക്കി​യും നൽ​കാ​നാ​കും എ​ന്ന് പ​ണി​ക്കർ സാർ വ​ള​രെ മു​മ്പു​ത​ന്നെ വി​ഭാ​വ​നം ചെ​യ്തി​രു​ന്നു. കാ​ല​ദേ​ശ​ങ്ങൾ​ക്ക​തീ​ത​മാ​യി എ​വി​ടേ​യും എ​പ്പോ​ഴും മ​നു​ഷ്യ​ന്റെ ജീ​വ​നും, അ​ന്ത​സ്സും, അ​ഭി​മാ​ന​വും, സ​ന്തോ​ഷ​വും, സം​തൃ​പ്തി​യും, ശാ​ന്തി​യും ക്ഷേ​മ​വും സം​ര​ക്ഷി​ക്കു​ക​യും, അ​ത് ശ​രി​യാ​യ​രീ​തി​യിൽ അ​നു​ഭ​വി​ച്ച് ജീ​വി​ക്കു​ന്നു എ​ന്നു​റ​പ്പാ​ക്കാൻ കു​ടും​ബ​ത്തി​നും, സ​മൂ​ഹ​ത്തി​നും, രാ​ഷ്ട്ര​ത്തി​നും ഭ​ര​ണ​കർ​ത്താ​ക്കൾ​ക്കും സാ​ധി​ക്ക​ണം. ഇ​തി​നു​ള്ള ശ​രി​യാ​യ ജീ​വി​ത​ച​ര്യ​യും മാർഗ​ദർ​ശ​ന​വു​മാ​ണ് പ​ണി​ക്കർ സാർ ന​മു​ക്ക് നൽ​കി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA