
കോന്നി : സംസ്ഥാനത്ത് കോഴിമുട്ട വില കുതിക്കുന്നു. കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്ന തമിഴ്‌നാട്ടിലെ നാമക്കലില്‍ മൊത്തവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.45 രൂപയാണ്. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ ചില്ലറ വിപണികളില്‍ ഒരു മുട്ടയുടെ വില 8.50 മുതല്‍ 10 രൂപ വരെയായി വര്‍ദ്ധിച്ചിട്ടുണ്ട്. നാമക്കലില്‍ ദിവസേന അഞ്ചരക്കോടി മുട്ടകള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ മൂന്നരക്കോടിയും കേരളത്തിലേക്കാണ് എത്തുന്നത്.
സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതികള്‍ക്കായി പ്രതിദിനം 75 ലക്ഷത്തോളം മുട്ടകള്‍ ആവശ്യമാണ്. മത്സ്യവില വര്‍ദ്ധനവിനെ തുടര്‍ന്നാണ് മുട്ടയ്ക്ക് ആവശ്യക്കാരേറിയത്. ഇത് വില വര്‍ദ്ധനവിന് കാരണമായി. മുട്ടയുടെ ലഭ്യതക്കുറവും കോഴി വളര്‍ത്തലിലെ ചെലവേറിയതും മറ്റൊരു കാരണമാണ്.
പ്രതിസന്ധികള്‍
അസംസ്‌കൃത വസ്തുക്കളുടെയും ഇന്ധനവിലയും വര്‍ദ്ധിച്ചത് കോഴിത്തീറ്റയുടെ വില കൂടാന്‍ കാരണമായി. 50 കിലോയുടെ ഒരു ചാക്ക് തീറ്റയ്ക്ക് ഇപ്പോള്‍ 2,300 രൂപവരെയാണ് വില. ഏപ്രില്‍, മെയ് മാസങ്ങളിലെ കടുത്ത ചൂടുകാരണം ഫാമുകളില്‍ കൂട്ടമായി കോഴികള്‍ ചത്തത് മുട്ട ഉല്‍പാദനം കുറയാന്‍ കാരണമായി. പപ്‌സ്, കേക്കുകള്‍ തുടങ്ങിയ മുട്ട വിഭവങ്ങള്‍ ഉണ്ടാക്കുന്ന ബേക്കറികളിലും തട്ടുകടകളിലും വിലക്കയറ്റം പ്രതിസന്ധിയാണ്. സാധാരണക്കാരുടെ വീടുകളിലെ പ്രോട്ടീന്റെ പ്രധാന സ്രോതസായ മുട്ടയുടെ വില കൂടിയത് പ്രതിമാസ ചെലവ് വര്‍ദ്ധിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |