SignIn
Kerala Kaumudi Online
Thursday, 25 June 2026 2.59 AM IST

അവരെ നിങ്ങൾ മറന്നല്ലോ

photo

ജനാധിപത്യത്തെ കൽത്തുറുങ്കിൽ അടച്ച അടിയന്തരാവസ്ഥയ്ക്ക് ഇന്ന് 51 വയസ്. 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു ശേഷം കേരളത്തിൽ ഒട്ടേറെ അറസ്റ്റുകൾ നടന്നു. ആദ്യം രേഖപ്പെടുത്തിയ അറസ്റ്റ് തലസ്ഥാനത്ത് പേട്ടയിൽ നിന്നായിരുന്നു.

അടിയന്തരാവസ്ഥയ്ക്കെതിരെ പേട്ട രാജേന്ദ്ര മൈതാനത്തു നിന്നു തുടങ്ങിയ പ്രകടനം പേട്ട പള്ളിമുക്കിൽ, ഇന്നത്തെ കേരളകൗമുദി ജംഗ്ഷനിൽ വച്ച് പൊലീസ് വളഞ്ഞ് ക്രൂരമായി മർദ്ദിച്ചു. ഈ ലേഖകന്റെ പിതാവ് മിനർവ ശിവാനന്ദൻ ഉൾപ്പെടെ പത്തോളം പേരെ മർദ്ദിച്ച് അറസ്റ്റുചെയ്ത് ജയിലിലാക്കി. മൂന്നു മാസത്തോളം തടവിൽ.

2025 ജൂൺ 25ന് അടിയന്തരാവസ്ഥയുടെ 50-ാംവാർഷിക വേളയിൽ തടവുകാരുടെ ഒരു കൂട്ടായ്മ പേട്ടയിലെ ആദ്യ തടവുകാരിൽ ഒരാളായ ശിവാനന്ദന്റെ മിനർവ പ്രസിൽ വച്ച് കൂടിയിരുന്നു. അന്നത്തെ പൊലീസ് മർദ്ദനത്തിൽ ഇപ്പോഴും ശാരീരിക അവശതകൾ അനുഭവിക്കുന്നവർ കൂട്ടത്തിലുണ്ടായിരുന്നു. സി.പി.എം ജനറൽ സെക്രട്ടറിയും അന്നത്തെ തടവുകാരനുമായിരുന്ന എം.എ. ബേബിയുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ നടന്നത്.

അടിയന്തരാവസ്ഥ കാലത്ത് തടവിലാക്കപ്പെട്ടവർ ആയിരം രൂപയെങ്കിലും പെൻഷൻ കിട്ടാനായി കാലാകാലങ്ങളിൽ ഭരിച്ചവരോട് യാചിച്ചു. അധികാരകേന്ദ്രങ്ങളിൽ കയറിയിറങ്ങി. എന്നാൽ, കാണേണ്ടവർ കണ്ണടച്ചു. കനിയേണ്ടവർ തന്നെ കാണാതെ പോയി. ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുന്ന അവരിൽ പലരുടേയും ജീവിത സാഹചര്യം പരമദയനീയമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA