ഇന്ത്യയിലെ അതിമനോഹരമായ സ്ഥലങ്ങൾ, പക്ഷേ, തൽക്കാലം അങ്ങോട്ടേക്ക് പോകരുത്; കാരണം വിനോദസഞ്ചാരികൾ
1 MIN READ PUBLISHED: JUNE 11, 2026 03:41 PM IST
ഇന്ത്യയിൽ വിനോദസഞ്ചാരികൾ ഏറ്റവുമധികം എത്തുന്നത് മണാലി പോലുള്ള ഹിൽസ്റ്റേഷനുകളിലാണ്. നല്ല തണുപ്പും ശുദ്ധവായുവും മനസ് കുളിർക്കുന്ന കാഴ്‌ചകളുമെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്. തിരക്കേറിയ നഗര ജീവിതത്തിൽ നിന്നൊരു ആശ്വാസം എന്ന നിലയിലും പലരും ഇവിടേക്ക് എത്താറുണ്ട്. എന്നാൽ, മനോഹരമായ കാലാവസ്ഥ കാരണം വിനോദസഞ്ചാരികൾ ഇപ്പോൾ ഒഴുകിയെത്തുന്ന ചില വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇവിടേക്ക് ഈ സമയത്ത് യാത്ര ചെയ്യാതിരിക്കുന്നതാകും ഉചിതമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഈ സ്ഥലങ്ങളും പോകാൻ പാടില്ലാത്തതിന്റെ കാരണവും അറിയാം.
മണാലി - വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് മണാലിയിൽ ഈ സമയത്ത് അനുഭവപ്പെടുന്നത്. പത്ത് കിലോമീറ്റളോം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെ കുടുങ്ങിപ്പോയത്. ഓരോ വർഷവും വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണവും അതിനനുസരിച്ച് റോഡുകൾ വികസിക്കാത്തതുമാണ് ഇതിന് പ്രധാന കാരണം.
ഷിംല - ഇവിടുത്തെ തിരക്ക് അധികൃതർക്കിടയിൽ പോലും ആശങ്കയ്‌ക്ക് കാരണമാകുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഏകദേശം 70,000 വാഹനങ്ങൾ ഷിംലയിൽ പ്രവേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 6.3 ലക്ഷത്തിലധികം വാഹനങ്ങൾ ഇവിടെയെത്തി. എന്നാൽ, ഷിംലയിൽ ഇപ്പോഴും ഇടുങ്ങിയ റോഡുകളാണ്. പലപ്പോഴും വിനോദസഞ്ചാരികൾക്ക് താമസിക്കാൻ ഹോട്ടലുകളും വാഹനം പാർക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയുമെല്ലാമാണ്.
ഡാർജിലിംഗ് - അതിമനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഡാർജിലിംഗ്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ പോയാൽ ഈ മനോഹാരിത ആസ്വദിക്കാനാകില്ല. കുത്തനെയുള്ള റോഡുകൾ, പരിമിതമായ പാർക്കിംഗ്, പഴയ ഗതാഗത സംവിധാനങ്ങൾ എന്നിവയെല്ലാമാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് ഇവിടുത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പോലും ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഗതാഗതക്കുരുക്ക് കാരണം പലപ്പോഴും കുട്ടികൾക്ക് സ്‌കൂളുകളിൽ എത്താനാകുന്നില്ല.
RELATED TOPICS: TRAVEL, MANALI, SHIMLA
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ