SignIn
Kerala Kaumudi Online
Friday, 19 June 2026 2.41 AM IST

ബോധവത്കരണ ക്ലാസ് നടത്തി

residents

ആലപ്പുഴ: പ്രതീക്ഷ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സി. ചന്ദ്രലാൽ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം.എം. ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സജീന ജമാൽ മുഖ്യപഭാഷണം നടത്തി. സെക്രട്ടറി എ.ഹാരിസ്, ട്രഷറർ എ.കെ.റഹിം, ബി.നസീർ, പ്രഭ ശശികുമാർ, അസോസിയേഷൻ ഭാരവാഹികളായ സി.സി.അശോക് കുമാർ, അഡ്വ.മുജാഹിദ് യൂസഫ്, തഫ്‌സൽ കമാൽ, അബ്ദുൾ നാസർ, സലിം, ഗോപകുമാർ എന്നിവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL