SignIn
Kerala Kaumudi Online
Friday, 19 June 2026 3.57 AM IST

കാഞ്ഞിരമറ്റത്ത് വിദ്യാർത്ഥി കടകൾക്ക് തീയിട്ടതായി പരാതി

r

മുളന്തുരുത്തി: കാഞ്ഞിരമറ്റത്ത് സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം സ്പെയർ പാർട്ട്സ് കടയ്ക്കും ഡ്രൈവിംഗ് സ്കൂളിനും തീയിട്ട സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആരക്കുന്നം സ്വദേശിക്കെതിരെ പരാതി. സംഭവസമയം വിദ്യാർത്ഥിയുടെ സാന്നിദ്ധ്യം വ്യക്തമാകുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞതായി വ്യാപാരികൾ അറിയിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമകൾ കണക്കാക്കുന്നു. ഇതുസംബന്ധിച്ച് വ്യാപാരികൾ മുളന്തുരുത്തി പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY