SignIn
Kerala Kaumudi Online
Sunday, 14 June 2026 3.55 AM IST

പു​രു​ഷ​ന്മാ​ർ​ക്ക് ​സൗ​ജ​ന്യ​ ​യാ​ത്ര പ്രഖ്യാപിച്ച് സ്വകാര്യ ബസുടമ

bus

ആ​ലു​വ​:​ ​സ്വ​കാ​ര്യ​ ​ബ​സ് ​വ്യ​വ​സാ​യ​ത്തെ​ ​ത​ക​ർ​ക്കു​ന്ന​ ​സ​ർ​ക്കാ​ർ​ ​ന​യ​ത്തി​നെ​തി​രെ​ ​സ്വ​കാ​ര്യ​ ​ബ​സ് ​ഉ​ട​മ​യു​ടെ​ ​വേ​റി​ട്ട​ ​പ്ര​തി​ഷേ​ധം.​
​ഇ​ന്ദി​ര​ ​ഗ്യാ​ര​ണ്ടി​ ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​വ​നി​ത​ക​ൾ​ക്ക് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സു​ക​ളി​ൽ​ ​സൗ​ജ​ന്യ​ ​യാ​ത്ര​ ​ആ​രം​ഭി​ക്കു​ന്ന​ ​നാ​ളെ​ ​മു​ത​ൽ​ ​ആ​ലു​വ​ ​-​ ​മാ​ഞ്ഞാ​ലി​ ​റൂ​ട്ടി​ൽ​ ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ ​ലി​റ്റി​ൽ​ ​ഫ്ല​വ​ർ​ ​ബ​സി​ൽ​ ​പു​രു​ഷ​ന്മാ​ർ​ക്ക് ​സൗ​ജ​ന്യ​ ​യാ​ത്ര​ ​അ​നു​വ​ദി​ച്ചാ​ണ് ​ബ​സ് ​ഉ​ട​മ​ ​വ​ട്ട​പ്പ​റ​മ്പ് ​സ്വ​ദേ​ശി​ ​ബി.​ഒ.​ ​ഡേ​വി​സി​ന്റെ​ ​വേ​റി​ട്ട​ ​പ്ര​തി​ഷേ​ധം.​ ​രാ​വി​ലെ​ 6.30​ ​മു​ത​ൽ​ ​രാ​ത്രി​ 8​ ​മ​ണി​ ​വ​രെ​യു​ള്ള​ 7​ ​ട്രി​പ്പു​ക​ളി​ലും​ ​സൗ​ജ​ന്യ​ ​യാ​ത്ര​ ​അ​നു​വ​ദി​ക്കും.​
​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ​ ​സൗ​ജ​ന്യ​ ​യാ​ത്ര​ ​ഒ​ഴി​വാ​ക്കി​ ​അ​ന്നേ​ദി​വ​സം​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​ ​എ​ല്ലാ​ ​സ്ത്രീ​ക​ൾ​ക്കും​ ​മ​ധു​രം​ ​ന​ൽ​കി​യും​ ​അ​നു​മോ​ദി​ക്കും.​
​പൊ​തു​ഗ​താ​ഗ​ത​ ​മേ​ഖ​ല​യു​ടെ​ ​ത​ക​ർ​ച്ച​യ്ക്കും​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ളു​ടെ​ ​നി​ല​നി​ൽ​പ്പി​നും​ ​ഭീ​ഷ​ണി​യാ​കു​ന്ന​താ​ണ് ​ഇ​ന്ദി​രാ​ ​ഗ്യാ​ര​ണ്ടി​ ​പ​ദ്ധ​തി​യെ​ന്ന് ​ബ​സ് ​ഓ​പ്പ​റേ​റ്റേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​നേ​താ​വ് ​കൂ​ടി​യാ​യ​ ​ഡേ​വി​സ് ​ആ​രോ​പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL