SignIn
Kerala Kaumudi Online
Sunday, 14 June 2026 5.21 AM IST

അങ്കമാലിയിൽ വിമോചന സമര  രക്തസാക്ഷി ദിനാചരണം

kallara
വിമോചന സമര രക്തസാക്ഷി കല്ലറയിൽ മന്ത്രി റോജി എം. ജോൺ,ബെന്നി ബഹനാൻ എം.പി എന്നിവർ ചേർന്ന് റീത്ത് സമർപ്പിക്കുന്നു

അങ്കമാലി: വിമോചന സമര രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അങ്കമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെന്റ് ജോർജ് ബസിലിക്ക പള്ളിയിൽ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. മന്ത്രി റോജി എം. ജോൺ, ബെന്നി ബഹനാൻ എം.പി എന്നിവർ രക്തസാക്ഷി കല്ലറയിൽ റീത്ത് സമർപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആന്റു മാവേലി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ റീത്താ പോൾ, ഡി.സി.സി ഭാരവാഹികളായ അഡ്വ. കെ.എസ്. ഷാജി, പി.വി. സജീവൻ, മാത്യു തോമസ്, യു.ഡി.എഫ് കൺവീനർ ടി.എം. വർഗ്ഗീസ് എന്നിവർ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റുമാരായ സുനിൽ അറക്കലൻ, കെ.പി. അയ്യപ്പൻ, ബ്ലോക്ക് ഭാരവാഹികളായ രാജു പാറക്കൽ, എ.ബി. വിജയകുമാർ, കെ.കെ. ജോഷി, പീറ്റർ മേച്ചേരി, എ.ബി. ശ്രീകുമാർ, കെ.വി. ബേബി, ബാസ്റ്റിൻ ഡി. പാറക്കൽ, സിജി പോൾ, ഫ്രാൻസിസ് മുട്ടത്തിൽ, ജിമ്മി അരീക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL