SignIn
Kerala Kaumudi Online
Sunday, 14 June 2026 3.55 AM IST

67ലും​ പ്രേംചന്ദിന് ലഹരിയാണ് പഠനം

premchand

ക​ള​മ​ശേ​രി​:​ ​പ​ടി​ഞ്ഞാ​റെ​ ​ക​ടു​ങ്ങ​ല്ലൂ​ർ​ ​പ്രേം​ശൈ​ല​ത്തി​ൽ​ ​മൈ​ത്രി​ ​വീ​ട്ടു​ ​ന​മ്പ​ർ​ 67​ലെ​ 67​കാ​ര​നാ​യ​ ​ബി.​ ​പ്രേം​ച​ന്ദ് ​ഇ​ന്നും​ ​വി​ദ്യാ​ർ​ത്ഥി​യാ​ണ്.​ 2011​ൽ​ ​ഫാ​ക്ടി​ൽ​ ​നി​ന്ന് ​സീ​നി​യ​ർ​ ​എ​സ്റ്റേ​റ്റ് ​മാ​നേ​ജ​രാ​യി​ ​വി​ര​മി​ച്ചെ​ങ്കി​ലും​ ​പ​ഠ​ന​ത്തി​ൽ​ ​നി​ന്ന് ​ഇ​ന്നും​ ​വി​ര​മി​ച്ചി​ട്ടി​ല്ല.​ ​ദി​വ​സ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​എം.​എ.​ ​മ​ല​യാ​ളം​ 86​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​എ​ക്സ​ല​ന്റ് ​ഗ്രേ​ഡി​ൽ​ ​പാ​സാ​യ​തോ​ടെ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം​ ​എ​ട്ടാ​യി​ ​ഉ​യ​ർ​ന്നു.
എം.​എ​ ​ഹി​ന്ദി,​ ​ഇം​ഗ്ലീ​ഷ്,​ ​ഇ​ക്ക​ണോ​മി​ക്സ് ,​ ​സൈ​ക്കോ​ള​ജി,​ ​മ​ല​യാ​ളം,​ ​എം.​കോം,​ ​എം.​ബി.​എ,​ ​പി.​ജി​ ​സി.​എം.​എ​ച്ച്.​ടി​ ​തു​ട​ങ്ങി​യ​വ​ ​ഉ​യ​ർ​ന്ന​ ​മാ​ർ​ക്കോ​ടെ​യാ​ണ് ​വി​ജ​യി​ച്ച​ത്.​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​നി​ന്ന് 69.15​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​യാ​ണ് ​എം.​എ​ ​സൈ​ക്കോ​ള​ജി​ ​ജ​യി​ച്ച​ത്.​ ​എം.​എ.​ ​ഹി​സ്റ്റ​റി​ക്ക് ​ചേ​ർ​ന്നു​ ​പ​ഠ​നം​ ​തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.
ഫാ​ക്ടി​ൽ​ ​ഹി​ന്ദി​ ​ഷോ​ർ​ട്ട് ​ഹാ​ൻ​ഡ് ​പ​രീ​ക്ഷ​യും​ ​കു​സാ​റ്റി​ൽ​ ​നി​ന്ന് ​ഹി​ന്ദി​ ​ക​മ്പ്യൂ​ട്ട​ർ​ ​പ​രീ​ക്ഷ​യും​ ​പാ​സാ​യ​ ​ആ​ദ്യ​ ​വ്യ​ക്തി​യാ​ണ്.​ ​പ്ര​യാ​ഗ് ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​നി​ന്ന് ​സാ​ഹി​ത്യ​ര​ത്നം​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​
പ്ല​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​ക്കൗ​ണ്ട​ൻ​സി​ ​എ​ളു​പ്പം​ ​പ​ഠി​ക്കാ​ൻ​ ​നോ​ട്ടു​ക​ളും​ ​വാ​ൾ​ ​പേ​പ്പ​റു​ക​ളും​ ​ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.​ ​എം.​എ.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്രൊ​ജ​ക്ടു​ക​ൾ​ ​ത​യ്യാ​റാ​ക്കി​ ​കൊ​ടു​ക്കാ​റു​ണ്ട്.​ ​ടി.​പ​ത്മ​നാ​ഭ​ന്റെ​ ​പാ​നി​പ്പ​റ്റി​ലെ​ ​യു​ദ്ധം​ ​എ​ന്ന​ ​ക​ഥ​ ​ഹി​ന്ദി​യി​ലേ​ക്ക് ​വി​വ​ർ​ത്ത​നം​ ​ചെ​യ്തി​ട്ടു​ണ്ട്.
റി​ട്ട.​ ​അ​ദ്ധ്യാ​പി​ക​ ​ശൈ​ല​ജ​യാ​ണ് ​ഭാ​ര്യ.​ ​മ​ക്ക​ൾ​:​ ​മ​നീ​ഷ,​ ​സി​ദ്ധാ​ർ​ഥ് ​(​ഇ​രു​വ​രും​ഇ​ൻ​ഫോ​പാ​ർ​ക്ക് ​ജീ​വ​ന​ക്കാ​ർ)

സ്പോർട്സിനോടും ഇഷ്ടം

ബാൾ ബാഡ്മിന്റൺ, ഷട്ടിൽ, ഫുട്ബാൾ എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട് പ്രേംചന്ദ്. സാഹിത്യകൃതികളടക്കം നിരന്തരം വായിക്കും. അതിരാവിലെ റേഡിയോ നിലയത്തിൽ നിന്നുള്ള പഴയ ഗാനങ്ങൾ കേൾക്കുന്നത് മുടക്കാറില്ല. നാട്ടിലെ വായനശാലയും റസിഡന്റ്സ് അസോസിയേഷനും ആദരിച്ചിട്ടുണ്ട്. കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ ആദരവ് മന്ത്രി അബ്ദുൾ ഗഫൂറിൽ നിന്നാണ് ഏറ്റുവാങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL