വാഴക്കുളം: കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ മതബോധന കൺവെൻഷൻ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിൽ നടന്നു. ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപന രംഗത്ത് സംഭാവനകൾ നൽകുന്നവർക്കായി കെ സി ബി സി ഏർപ്പെടുത്തിയ അവാർഡ് കരഥസ്ഥമാക്കിയ വാഴക്കുളം ഇടവകാംഗം രാജീവ് ജോസഫിനെ ബിഷപ്പ് കൺവെൻഷനിൽ ആദരിച്ചു .ബെസ്റ്റ് മതാദ്ധ്യാപകരെ പതിനാലു ഫോറോനകളൽ നിന്നും ഓരോരുത്തരെ തിരഞ്ഞെടുത്തു അവാർഡ് നൽകി ആദരിച്ചു. കൂടാതെ രൂപത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള സമ്മാനങ്ങളും കൺവെൻഷനിൽ വച്ച് വിതരണം ചെയ്യുകയുണ്ടായി. വികാരി ജനറാൾ മോൺ പയസ് മലേക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത ഡയറക്ടർ ഫാ. ജോസഫ് കല്ലയ്ക്കൽ സ്വാഗതം പറഞ്ഞു.. വിവിധ ഇടവകകളിൽ നിന്നുമായി 1800 ഓളം അദ്ധ്യാപകർ കൺവെൻഷനിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |