പയ്യാവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിക്കൂർ നിയോജക മണ്ഡലം ശില്പശാല ചെമ്പേരി സുരഭി ഓഡിറ്റോറിയത്തിൽ നടന്നു. എട്ട് മണ്ഡലങ്ങളിൽ നിന്നായി നൂറ് പ്രതിനിധികൾ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി.എം മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീൻ, സെക്രട്ടറി സുഖദേവൻ പാട്ടത്തിൽ, കെ.സി രാജൻ, ഗീത കൊമ്മേരി, കെ. ദിവാകരൻ എന്നിവർ ക്ലാസുകൾ നയിച്ചു. പി.പി ചന്ദ്രാംഗതൻ, പി.ജെ സ്‌കറിയ, കെ. ബാബു, വർഗീസ് ജോൺ, ജോസ് ചെറിയാൻ, പോൾ വർക്കി, കെ.കെ രാഘവൻ, കെ.സി ജോൺ, ഷാജു ജോസഫ്, കെ.എം ഡൊമിനിക്, സാമുവൽ പൂവത്തിനാൽ, ബാലകൃഷ്ണൻ പയ്യാവൂർ, എം.എം ലീല എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |