നടുവിൽ: ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധമായ കുടിവെള്ളം നൽകുന്നതിനു വേണ്ടി നടുവിൽ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച വാട്ടർ എ.ടി.എം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി സജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.പി മുസ്തഫ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ ഡൊമിനിക്, മെമ്പർമാരായ എം.ഡി സജി, സന്തോഷ് കുര്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷിബു തെക്കേ കൊട്ടാരത്തിൽ, ജോർജ് തോണിക്കൽ, പഞ്ചായത്ത് സെക്രട്ടറി തദേവൂസ് എന്നിവർ സംസാരിച്ചു. നിലവിൽ കരുവഞ്ചാൽ ടൗണിൽ ഒരു വാട്ടർ എ.ടി.എം ഉണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ വികസന പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവ സ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |