SignIn
Kerala Kaumudi Online
Sunday, 14 June 2026 3.57 AM IST

ടി.ജെ ആഞ്ചലോസ് സന്ദർശിച്ചു

nurse
ധനലക്ഷ്മി ആശുപത്രിയിൽ സമരം ചെയ്യുന്ന നേഴ്സുമാരെ എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് സന്ദർശിച്ചപ്പോൾ.

കണ്ണൂർ: മിനിമം വേതനം ആവശ്യപ്പെട്ട് കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിൽ സമരം ചെയ്യുന്ന നേഴ്സുമാരെ എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് സന്ദർശിച്ചു. കഴിഞ്ഞ 29 ദിവസങ്ങളായി തുടരുന്ന സമരം ഒത്തുതീർപ്പിലെത്തിക്കുവാൻ തൊഴിൽ വകുപ്പ് ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നഴ്സുമാർക്ക് ജഗദീഷ് കമ്മറ്റി ശുപാർശ പ്രകാരമുള്ള ശമ്പള വർദ്ധനവ് നടപ്പിലാക്കണമെന്നും നഴ്സിങ് കൗൺസിൽ രജിസ്‌ട്രേഷൻ ലഭിച്ച നഴ്സുമാരെ ട്രെയിനികളായി നിയമിച്ച് മിനിമം വേതനം നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും രോഗി നഴ്സ് അനുപാതമനുസരിച്ച് നഴ്സുമാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി മുരളി, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. അജയ കുമാർ, ടി. രഘുവരൻ, ജിതേഷ് കണ്ണപുരം എന്നിവർ ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL