
കൊല്ലം: ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കേറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഡി.സി.എയ്ക്ക് പ്ലസ് ടു തത്തുല്ല്യം, സി.സി.എൽ.ഐ.എസിന് എസ്.എസ്.എൽ.സി തത്തുല്ല്യം. എസ്.സി/എസ്.ടി /ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പെന്റോടെ കോഴ്സ് പഠിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20. വിശദവിവരങ്ങൾക്ക് 8547005083, 9447488348 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |