
കൊല്ലം: ട്രാക്ക് ഡേ ആഘോഷവും വാർഷിക പൊതുയോഗവും ഇന്ന് രാവിലെ 10.30 മുതൽ കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കും.
മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. ട്രാക്ക് പ്രസിഡന്റ് ടി.രഘുനാഥൻ നായർ അദ്ധ്യക്ഷനാകും. മേയർ എ.കെ.ഹഫീസ് അനുമോദന പ്രസംഗം നടത്തും. കൊല്ലം ക്രൈം ബ്രാഞ്ച് എ.സി.പി സുവനീർ പ്രകാശനം ചെയ്യും. മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡൽ നേടിയ കൊല്ലം ആർ.ടി.ഒ കെ.അജിത്ത്കുമാറിനെ ചടങ്ങിൽ ആദരിക്കും. ജില്ലാ ഫയർ ഓഫീസർ എൻ.റാംകുമാർ, അസി. എക്സൈസ് കമ്മിഷണർ ബി.എൽ.ഷിബു, കൊല്ലം ജോ. ആർ.ടി.ഒ ആർ.ശരത്ത്ചന്ദ്രൻ എന്നിവർ സംസാരിക്കും. ട്രാക്ക് സെക്രട്ടറി എച്ച്.ഷാനവാസ് സ്വാഗതവും ട്രഷറർ ഗോപകുമാർ.ജി ലോജിക് നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |