
കൊല്ലം: കെ.എസ്.ടി.എ സംസംസ്ഥാന സെക്രട്ടറി പി.ജെ.ബിനേഷിനെയും വയനാട് ജില്ല ജോ. സെക്രട്ടറി വിൽസൺ തോമസിനെയും അന്യായമായി സ്ഥലം മാറ്റിയതിൽ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. സമഗ്ര ശിക്ഷ കേരളം പ്രോഗ്രാം ഓഫീസർമാരായി പ്രവർത്തിക്കുകയായിരുന്നു ഇരുവരും. വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം സംസ്ഥാന എക്സി. അംഗം ജി.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ.ആദർശ് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ.ശശികല, എം.എസ്.ഷിബു എന്നിവർ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി എസ്.സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ വി.എസ്.ബൈസൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |