SignIn
Kerala Kaumudi Online
Sunday, 14 June 2026 4.03 AM IST

എല്ലാ പെൻഷൻകാർക്കും ബാധകമാക്കണം

epfo

കൊല്ലം: ഉയർന്ന വേതനത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ കണക്കാക്കുന്നതിന് പ്രൊറേറ്റാ സംവിധാനം ഏർപ്പെടുത്തിയ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നടപടി റദ്ദാക്കിയ പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധി രാജ്യത്തെ സമാന സ്വഭാവമുള്ള എല്ലാ പെൻഷൻകാർക്കും ബാധകമാക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയോടും, ഇ.പി.എഫ് കമ്മിഷണറോടും ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിന്യായത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമായിട്ടാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പെൻഷൻ വെട്ടിക്കുറച്ചത്. സുപ്രീം കോടതി വിധി പ്രകാരം പെൻഷൻ നൽകാൻ സത്വര നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL