മലപ്പുറം: ആദിവാസി ഉന്നതികളിലെ ഭക്ഷ്യ വിതരണം വിലയിരുത്താനും ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി സംസ്ഥാന ഭക്ഷ്യ കമ്മിഷനംഗം വി.രമേശൻ ഊർങ്ങാട്ടിരി പഞ്ചായത്തിലെ കൊടുമ്പുഴ ആദിവാസി ഉന്നതിയിലെ കല്ലരയും അങ്കണവാടിയും സന്ദർശിച്ചു. ഊര് മൂപ്പൻ കേളൻ, ഉന്നതി നിവാസികൾ എന്നിവരുമായി സംസാരിക്കുകയും റേഷൻ വിതരണവും അങ്കണവാടി മുഖേനയുള്ള ഭക്ഷ്യ വിതരണവും വിലയിരുത്തുകയും ചെയ്തു.
ജില്ലാ സപ്ലൈ ഓഫീസർ എ.എസ്.ബീന, ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തംഗം എൻ.ദിവ്യ, ജൂനിയർ സൂപ്രണ്ട് ഷാജിമോൻ, റേഷനിംങ് ഇൻസ്‌പെക്ടർമാരായ രാജേഷ് അയനിക്കുത്ത്, പി.പ്രദീപ്, എം.എസ്.ദിനേശ്കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.കെ.രാമകൃഷ്ണൻ കമ്മിഷനെ അനുഗമിച്ചു. ഓടക്കയം ഗവ. യു.പി സ്‌കൂൾ സന്ദർശിച്ച കമ്മിഷൻ സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണം പരിശോധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |