ഉപ്പട : ബി.ജെ.പി പോത്തുകല്ല് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ, എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു. ബി.ജെ.പി പാലക്കാട് മേഖല ഉപാദ്ധ്യക്ഷൻ അഡ്വ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ഡി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് ഉപ്പട ആശംസകളർപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ. രാജു രതീഷ്, വൈസ് പ്രസിഡന്റ് മുരളീധരൻ, അനി പനങ്കയം സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |