SignIn
Kerala Kaumudi Online
Sunday, 14 June 2026 3.58 AM IST

നിത്യകല എസ് നായർക്ക് ബിബിസി അംഗീകാരം

photo-

മാള: അന്താരാഷ്ട്ര മാദ്ധ്യമ ശൃംഖലയായ ബി.ബി.സി ഏഷ്യയുടെ സർട്ടിഫിക്കറ്റിന് അർഹയായ മാള ഹോളിഗ്രേസ് അക്കാഡമി സി.ബി.എസ്.ഇ. സ്‌കൂളിലെ ഹിന്ദി അദ്ധ്യാപിക നിത്യകല എസ്. നായർക്ക് സർട്ടിഫിക്കറ്റ് കൈമാറി. മാതൃദിനത്തോടനുബന്ധിച്ച് ബി.ബി.സി ഏഷ്യയുടെ ഔദ്യോഗിക ജേണലിൽ പ്രസിദ്ധീകരിച്ച 'മേരി മാ' എന്ന ഹിന്ദി കവിതയ്ക്കാണ് അംഗീകാരം. സാഹിത്യരംഗത്തെ മികവും ഭാഷാപരമായ സൃഷ്ടിപരതയും പരിഗണിച്ചാണ് നിത്യകല എസ്. നായരെ ബി.ബി.സി ഏഷ്യ ആദരിച്ചത്. അദ്ധ്യാപന രംഗത്തോടൊപ്പം സാഹിത്യ മേഖലയിലും സജീവ സാന്നിധ്യമായ നിത്യകല എസ്. നായരുടെ നേട്ടത്തിൽ സ്‌കൂൾ അധികൃതരും സഹപ്രവർത്തകരും അഭിനന്ദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL