ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ കനാൽ പുറമ്പോക്കിലെ അനധികൃത നിർമ്മാണം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ ജിൽ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അനധികൃത നിർമ്മാണം പൊളിച്ചമാറ്റുമെന്ന് ചെയർപേഴ്‌സൺ ആലീസ് ഷിബു ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഉടമകളെ സംരക്ഷിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നും ജിൽ ആന്റണി കുറ്റപ്പെടുത്തി. കട പൊളിക്കാൻ തിങ്കളാഴ്ച നോട്ടീസ് നൽകുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചതിനെ തുടർന്ന് സമരം നിറുത്തിവച്ചു. വിത്സൻ പാണാട്ടുപറമ്പിൽ സംസാരിച്ചു. ഉഷാ പരമേശ്വരൻ, അൽഫോൺസ ചാക്കോ, വി.ജെജോജു എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |