മുണ്ടൂർ : തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ കാർ മതിലിൽ ഇടിച്ച് അപകടം. ഇന്നലെ രാവിലെ 6.30 ഓടെയാണ് അപകടം. കുന്നംകുളത്തുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കാർ മുണ്ടൂർ മനപ്പടിയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. കാറിന് മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനം അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടിയതോടെ മുന്നിലുള്ള വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് സമീപത്തെ മതിലിലിടിച്ച് 7 അടിയോളം താഴ്ചയുള്ള കാനയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ യാത്രക്കാർക്ക് പരിക്കുകൾ ഇല്ലെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ക്രെയിൻ എത്തിച്ച് അപകടത്തിൽപ്പെട്ട കാർ സ്ഥലത്തുനിന്ന് നീക്കം ചെയ്തു. കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |