തൃശൂർ: ബ്രഹ്മയോഗാ കേന്ദ്രം അയ്യന്തോൾ സിവിൽ ലൈൻ പാർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. റിട്ട. ജില്ലാ ജഡ്ജ് പി.എൻ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ട്രെയിനർ കെ.എം. സജീവ് അദ്ധ്യക്ഷനായി. കെ.പി. അജയകുമാർ, കെ.വി. സുബ്രഹ്മണ്യൻ, അഡ്വ. രവികുമാർ ഉപ്പത്ത്, അഡ്വ. ഇന്ദിരാദേവി എന്നിവർ സംസാരിച്ചു. ചടങ്ങിൽ വച്ച് ബാബു പാറയിൽ, ആറ്റൂർ നാരായണൻ, പത്മാവതി ടീച്ചർ, മണിവേൽ എന്നിവരെ ആദരിച്ചു. കൂടാതെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പഠനോപകരണങ്ങളുടെ വിതരണവും ഇതോടൊപ്പം നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |