SignIn
Kerala Kaumudi Online
Saturday, 13 June 2026 11.50 PM IST

'പാട്ട് അല്‌പ്പം ഉച്ചത്തിലല്ലേ?'​,​ ഫിഫാ ലോകകപ്പ് ഫോട്ടോഷൂട്ടിനിടെ പരാതിയുമായി ഇതിഹാസ താരം; വീഡിയോ

messi-

ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിനാണ് കഴിഞ്ഞ ദിവസം തുടക്കംകുറിച്ചിരിക്കുന്നത്. മെസി, റൊണാൾഡോ, നെയ്മർ, എംബാപ്പെ, യമാൽ, വിനീഷ്യസ്, ഹാരികേൻ, ബെല്ലിംഗ്ഹാം, ഹാലാൻഡ്, മൊഡ്രിച്ച് തുടങ്ങിയ സൂപ്പർ താരങ്ങളുടെ മിന്നും പ്രകടനം കാണാൻ ആരാധകർ ഇതിനോടകം ഒരുങ്ങികഴിഞ്ഞു.

ഇപ്പോഴിതാ ഫിഫ ലോകകപ്പിനായുള്ള ഫോട്ടോ ഷൂട്ടിനിടെ അർജന്റീന ഇതിഹാസ താരം ലയണൽ മെസിയുടെ രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുത്. ഫോട്ടോ ഷൂട്ടിനായി പോസ് ചെയ്യുന്നതിനിടയിൽ പശ്ചാത്തലത്തിൽ പ്ലേ ചെയ്ത പാട്ടിന്റെ ശബ്ദം കൂടുതലാണെന്ന് മെസി തമാശയോടെ പരാതിപ്പെടുന്നതാണ് വീഡിയോയിൽ. ഏതാനും മാസങ്ങൾക്കുള്ളിൽ 39 വയസ് തികയുന്ന മെസിയുടെ ആറാമത്തെ ലോകകപ്പിനാണ് താരം ഒരുങ്ങുന്നത്. 2022ലെ കിരീടനേട്ടത്തിന് ശേഷം നിലവിലെ ചാമ്പ്യന്മാരായാണ് ഇക്കുറി മെസിയുടെ നേതൃത്വത്തിൽ അർജന്റീന കളത്തിലിറങ്ങുന്നത്.

അതേസമയം പരിക്കേറ്റ അർജൽീന ഡിഫെൻഡർ ലിയനാർഡോ ബലേർഡിക്ക് പകരം മാർക്കോസ് സെനെസിയെ ടീമിൽ ഉൾപ്പെടുത്തിയതായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. മസിലിനേറ്റ പരിക്കാണ് ബലേർഡിക്ക് തിരിച്ചടിയായത്.

ബോൺമൗത്ത് ക്ലബ്ബിനായി മികച്ച പ്രകടനം പുറത്തെടുത്ത ഇരുപത്തൊമ്പതുകാരനായ സെനെസി അടുത്തിടെയാണ് ടോട്ടനം ഹോട്സ്പറിലേക്ക് ചേക്കേറിയത്. പ്രീമിയർ ലീഗിൽ ബോൺമൗത്തിനെ ആറാം സ്ഥാനത്തെത്തിക്കുന്നതിലും ചരിത്രത്തിലാദ്യമായി ടീമിനെ യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടിക്കൊടുക്കുന്നതിലും സെനെസി നിർണായക പങ്കുവഹിച്ചിരുന്നു. ജൂൺ 16ന് അൾജീരിയയ്‌ക്കെതിരെയാണ് ഗ്രൂപ്പ് 'ജെ' യിൽ ഉൾപ്പെട്ടിരിക്കുന്ന അർജന്റീനയുടെ ആദ്യ മത്സരം. ഓസ്ട്രിയ, ജോർദാൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

അർജന്റീനയുടെ ലോകകപ്പ് സ്‌ക്വാഡ്

ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ജെറോനിമോ റുള്ളി, ജുവാൻ മുസ്സോ.

ഡിഫെൻഡർമാർ: ഗോൺസാലോ മോണ്ടിയൽ, നഹുവേൽ മോളിന, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ഓട്ടാമെൻഡി, മാർക്കോസ് സെനെസി , ക്രിസ്റ്റ്യൻ റൊമേറോ, ഫാകുണ്ടോ മെദിന, നിക്കോളാസ് ടാഗ്ലിയാഫിക്കോ.


മിഡ്ഫീൽഡർമാർ: ലിയാൻഡ്രോ പരേഡെസ്, റോഡ്രിഗോ ഡി പോൾ, എസെക്വിയൽ പാലാസിയോസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, ജിയോവാനി ലോ സെൽസോ, വാലന്റീൻ ബാർകോ.


ഫോർവേഡ്സ്: ലയണൽ മെസി, നിക്കോളാസ് പാസ്, തിയാഗോ അൽമാഡ, നിക്കോളാസ് ഗോൺസാലസ്, ജിയുലിയാനോ സിമിയോണി, ലൗട്ടാരോ മാർട്ടിനെസ്, ജോസ് മാനുവൽ ലോപ്പസ്, ജൂലിയൻ അൽവാരസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , MESSI, FIFA WORLDCUP, SPORTS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360