
ഡാലസ്: ലോകകപ്പിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ 4- 2ന് കീഴടക്കി ഇംഗ്ളണ്ട്. ആദ്യപകുതിയിൽ 2- 2ന് സമനിലയിലായിരുന്നു മത്സരം. എന്നാൽ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടി ഇംഗ്ളണ്ട് വിജയമുറപ്പിക്കുകയായിരുന്നു. ക്യാപ്ടൻഹാരി കേൻ ഇരട്ട ഗോളടിച്ചു. ജൂഡ് ബെല്ലിംഗ്ഹാമും മാർക്കസ് റാഷ്ഫോർഡും ഓരോ ഗോളടിച്ചു. മാർട്ടിൻ ബറ്റുറിനയും പീറ്റർ മുസയുമാണ് ക്രൊയേഷ്യയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.
മറ്റൊരു മത്സരത്തിൽ ഘാന ഏകപക്ഷീയമായ ഒരു ഗോളിന് പാനമയെ തോൽപ്പിച്ചു. ഇൻജുറി ടൈമിന്റെ അഞ്ചാം മിനിട്ടിൽ കാലെബ് യിരെങ്കിയാണ് ആഫ്രിക്കൻ കരുത്തരുടെ വിജയഗോളടിച്ചത്. അരങ്ങേറ്റക്കാരായ ഉസ്ബക്കിസ്ഥാനെ 3- 1ന് തോൽപ്പിച്ച് കൊളംബിയയും ലോകകപ്പിൽ വിജയത്തുടക്കമിട്ടു. ഫായിസുള്ളേവാണ് ഉസ്ബക്കിസ്ഥാന്റെ ലോകകപ്പിലെ ആദ്യ ഗോൾ നേടിയത്.
ഒരു കളി കഴിയുമ്പോൾ
എല്ലാ ടീമുകളും പ്രാഥമിക റൗണ്ടിൽ ഒരോ മത്സരം പൂർത്തിയാക്കിയപ്പോഴുള്ള ചിത്രം ഇങ്ങനെ
48 ടീമുകൾ
24 മത്സരങ്ങൾ
15 വിജയങ്ങൾ
9 സമനിലകൾ
75 ഗോളുകൾ
1 ഹാട്രിക്
7 ഇരട്ടഗോളുകൾ
3 സെൽഫ് ഗോളുകൾ
3റെഡ് കാർഡുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |