SignIn
Kerala Kaumudi Online
Friday, 19 June 2026 6.27 PM IST

വനത്തിൽ നിന്ന് കണ്ടെത്തി, തുടർന്ന് ഒൻപത് വർഷത്തെ പരിചരണം; ഒടുവിൽ 'മൗഗ്ലി ഗേൾ' യാത്രയായി

mowgli-girl

ലക്നൗ: വർഷങ്ങൾക്ക് മുൻപ് ഉത്ത‌‌ർപ്രദേശിലെ വനത്തിൽ നിന്ന് കണ്ടെത്തി രാജ്യാന്തര ശ്രദ്ധനേടിയ ‘മൗഗ്ലി ഗേൾ’ അന്തരിച്ചു. പുനരധിവാസ കാലത്ത് ‘എഹ്സാസ്’ എന്ന് പേര് ലഭിച്ച പതിനെട്ടുകാരിയായ പെൺകുട്ടി ലഖ്‌നൗവിലെ ആശുപത്രിയിൽ ശ്വാസകോശ രോഗത്തെ തുടർന്നാണ് മരണത്തിന് കീഴടങ്ങിയത്.

2017 ജനുവരിയിൽ ഉത്തർപ്രദേശിലെ കതാർണിയഘട്ട് വന്യജീവി സങ്കേതത്തിലെ റോഡിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഈ സമയം മനുഷ്യരുമായി യാതൊരു സമ്പർക്കവുമില്ലാത്ത അവസ്ഥയിലായിരുന്നു പെൺകുട്ടി. മൃഗങ്ങളെ പോലെ നാലുകാലിൽ നടക്കുക, വസ്ത്രം ധരിക്കാൻ വിസമ്മതിക്കുക, ആളുകളെ കാണുമ്പോൾ ഭയപ്പെടുക, നിലവിളിയിലൂടെയും ആംഗ്യഭാഷയിലൂടെയും ആശയവിനിമയം നടത്തുക എന്നിങ്ങനെയായിരുന്നു അവളുടെ രീതി.

പ്രശസ്തമായ ജംഗിൾ ബുക്ക് കഥയിലെ കാട്ടുബാലനായ മൗഗ്ലിയോട് സാദൃശ്യം തോന്നിയതോടെയാണ് പെൺകുട്ടിയെ മൗഗ്ലിയെന്ന് വിളിക്കാൻ തുടങ്ങിയത്. ഇക്കഴിഞ്ഞ ഒമ്പത് വർഷമായി പ്രത്യേക പരിചരണത്തിലൂടെ പെൺകുട്ടിയെ സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു അധികൃത‌ർ. കൃത്യമായ പരിചരണത്തിനിടെ കുട്ടി വസ്ത്രങ്ങൾ ധരിച്ചു തുടങ്ങുകയും രണ്ടുകാലിൽ നിവർന്നു നിൽക്കാൻ പഠിക്കുകയും ചെയ്തിരുന്നു. പെരുമാറ്റത്തിൽ ഉൾപ്പെടെ സാരമായ മാറ്റങ്ങൾ പ്രകടമാകുന്നതിനിടെയാണ് ശ്വാസകോശ രോഗത്തിന്റെ രൂപത്തിൽ മരണം അവളെ തേടിയെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MOWGLI GIRL, LUCKNOW, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360