SignIn
Kerala Kaumudi Online
Saturday, 06 June 2026 9.58 AM IST

ഭർത്താവ് എ.സി വാങ്ങിയില്ല;  യുവതി ജീവനൊടുക്കി

READ ENGLISH VERSION
d

ചെന്നൈ: എ.സി. വാങ്ങാൻ വിസമ്മതിച്ച ഭർത്താവുമായുള്ള തർക്കത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത നിലയിൽ. തിരുവള്ളൂർ പുല്ലാരമ്പക്കം സ്വദേശി മോണിക്കയാണ് (23) ജീവനൊടുക്കിയത്. കടുത്ത ചൂടായതിനാൽ എ.സി വാങ്ങണമെന്ന് മോണിക്ക ഭർത്താവ് ആകാശിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുണിക്കടയിലെ ജീവനക്കാരനാണ് ആകാശ്. ഇതേചൊല്ലി ദമ്പതികൾ തമ്മിൽ തർക്കം പതിവായിരുന്നതായി പൊലീസ് പറയുന്നു,​

വെള്ളിയാഴ്ച രാത്രിയും തർക്കമുണ്ടായി. അന്ന് ചൂട് സഹിക്കാനാവാതെ താനും സഹോദരനും മാതാപിതാക്കളും ടെറസിലാണ് കിടന്നതെന്ന് ആകാശ് മൊഴിനൽകി. പിറ്റേന്ന് രാവിലെ മുറിയിലെത്തിയപ്പോൾ മോണിക്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ പൊലീസിൽ അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് മോണിക്കയുടെ മാതാപിതാക്കൾ ആരോപിച്ചതിനെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

സ്‌കൂൾകാലം തൊട്ട് പ്രണയിച്ച ആകാശും മോണിക്കയും രണ്ടുവർഷം മുമ്പാണ് വിവാഹിതരായത്. പ്രണയ വിവാഹമായതിനാൽ മോണിക്കയുടെ കുടുംബം സഹകരിച്ചിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, SUICIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360