SignIn
Kerala Kaumudi Online
Saturday, 13 June 2026 7.57 PM IST

തൃണമൂലിൽ പിൻബെഞ്ചുകാരുടെ പ്രതിഷേധം

gfdgf

ന്യൂഡൽഹി: ഇന്നലെ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ലോക്‌സഭാ സ്‌പീക്കർ ഒാം ബിർളയ്‌ക്ക് കത്തു നൽകിയ 20 എംപിമാരും നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതകളിൽ അതൃപ്‌തരായിരുന്നു എന്നാണ് പുറത്തുവരുന്ന സൂചന. തൃണമൂലിന് അധികാരം നഷ്‌ടമായപ്പോൾ മമത ദുർബലയായതോടെ അതൃപ്‌തി മറനീക്കി. ബി.ജെ.പി സഹായം റിബൽ നീക്കത്തിന് ആക്കം കൂട്ടുകയും ചെയ്‌തു.

ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റിയ കകോലി ദസ്‌തിദാറാണ് എംപിമാർക്കിടയിലെ വിമത നീക്കത്തിന് ചുക്കാൻ പിടിച്ചത്. നേതൃത്വത്തെ വിമർശിച്ച ഇദ്ദേഹത്തെ പാർട്ടിയിൽ ഒതുക്കിയിരുന്നു. മമതയുടെ മരുമകൻ അഭിഷേക് ബാനർജിയും വിശ്വസ്‌തരായ കല്യാൺ ബാനർജി, സൗഗത റോയ് തുടങ്ങിയ ഏതാനും പേരാണ് പാർലമെന്റിലെ പാർട്ടിയെ നിയന്ത്രിച്ചിരുന്നത്. ഈ കോർ ഗ്രൂപ്പിനാണ് ലോക്‌സഭയിലും രാജ്യസഭയിലും മുന്നിൽ ഇരിപ്പിടം നുവദിച്ചതും. ഇതിൽപ്പെടാത്ത, അഭിഷേക് ബാനർജിയുടെ നിലപാടുകളെ എതിർത്ത സഭയിലെ 'പിൻ ബെഞ്ചു'കാരാണ് ദസ്‌തിനാറിന് പുറമെ ഇന്നലെ ബംഗാളിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ഭൂപേന്ദർ യാദവിന്റെ വസതിയിൽ യോഗം ചേർന്ന 11 എംപിമാർ.

സ്‌പീക്കർക്ക് കത്തു നൽകിയത് സ്ഥിരീകരിച്ച് മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുമ്പോൾ വിമത എംപിമാർ മമത ബാനർജിയെ പതിവ് 'ദീദി' വിശേഷണം ഒഴിവാക്കി മമത എന്ന പേരിലാണ് അഭിസംബോധന ചെയ്‌തതും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360