SignIn
Kerala Kaumudi Online
Saturday, 20 June 2026 3.38 AM IST

കഞ്ചാവ്:  കേന്ദ്രനിലപാട് നിർണായകം

d

ന്യൂഡൽഹി: കഞ്ചാവ് കൈവശം വയ്‌ക്കുന്നത് ക്രിമിനൽ കുറ്റമായി തുടരുമോയെന്നതിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാട് നി‌ർണായകമാകും.

കഞ്ചാവ് കലക്കിയ ഭാംഗ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആഘോഷങ്ങളുടെ ഭാഗമാണെന്ന് കേന്ദ്രം നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ഭാരതീയ വൈദ്യ പാരമ്പര്യം,​ ആഗോള സാഹചര്യം തുടങ്ങിയവ കണക്കിലെടുത്ത് ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റണമെന്ന് ഗ്രേറ്റ് ലീഗലൈസേഷൻ മൂവ്മെന്റ് ഇന്ത്യ ട്രസ്റ്റ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിലാണ് കേന്ദ്രത്തിന്റെ നിലപാട് ഹൈക്കോടതി തേടിയിരിക്കുന്നത് . അടുത്ത മാസം സത്യവാങ്മൂലം സമ‌ർപ്പിക്കേണ്ടതുണ്ട്. നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്)​ നിയമത്തിലെ വ്യവസ്ഥകളിൽ ഭേദഗതി വേണമോയെന്ന് പരിശോധിക്കാനാണ് കോടതി നിർദ്ദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360