
ന്യൂഡൽഹി: വിമത എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് 20 പരാതികൾ ലോക്‌സഭാ സ്‌പീക്കർ ഒാം ബിർളയ്‌ക്ക് നൽകി തൃണമൂൽ ഔദ്യോഗിക വിഭാഗം. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ നേതൃത്വത്തിലാണ് ഇന്നലെ പാർലമെന്റിലെ ഒാഫീസൽ സ്‌പീക്കറെ കണ്ടത്.
21 പേജ് നീളുന്ന 20 പരാതികളാണ് നൽകിയതെന്ന് അഭിജിത്ത് ബാനർജി അറിയിച്ചു. വിമതരുടെ നീക്കം തടയണമെന്ന് വിവിധ കോടതി വിധികൾ ഉദ്ധരിച്ച പരാതികളിൽ പറയുന്നു. മാദ്ധ്യമങ്ങൾ വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി തയ്യാറാക്കിയത്. സ്‌പീക്കർ സഭയുടെ അധിപനാണ്. സർക്കാരിന്റെ സംരക്ഷകനല്ല. ജനപ്രതിനിധികൾ ഭരണഘടന അനുശാസിക്കുന്ന ചട്ടങ്ങൾ പ്രകാരമാണ് പ്രവർത്തിക്കേണ്ടത്. മറു വിഭാഗത്തെ വാദങ്ങൾ കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് സ്‌പീക്കർ അറിയിച്ചെന്നും അഭിഷേക് പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിലും ഇപ്പോൾ മഹാരാഷ്‌ട്രയിലും ഭരണഘടന അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ബി.ജെ.പി നേതൃത്വത്തിൽ നടക്കുന്നതെന്നും അഭിഷേക് ആരോപിച്ചു. ജനങ്ങൾ ജനാധിപത്യ മാർഗത്തിലൂടെ വോട്ടു ചെയ്‌താൽ ജയിക്കില്ലെന്ന് ഉറപ്പുള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷനെ ദുരുപയോഗം ചെയ്‌ത് ജനവിധി അട്ടിമറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |