SignIn
Kerala Kaumudi Online
Monday, 22 June 2026 3.30 AM IST

സമരം തുടർന്ന് കോക്രോച്ച് പാർട്ടി

1

ന്യൂഡൽഹി: നീറ്റ്, സി.ബി.എസ്.ഇ പ്ലസ് ടു വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കുന്നത് വരെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഡൽഹി ജന്ദർ മന്ദറിൽ രണ്ടാം ദിവസവും സമരം തുടർന്ന് കോക്രോച്ച് ജനതാ പാർട്ടി. തങ്ങൾക്കൊപ്പം അണിചേരാൻ കർഷകരോട് സി.ജെ.പി നേതാവ് അഭിജിത് ദീപ്‌കെ ആഹ്വാനം ചെയ്‌തു. ഇന്ന് വൈകിട്ട് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും.

സമരം നിറുത്താൻ ഡൽഹി പൊലീസ് ആവശ്യപ്പെട്ടെങ്കിലും സി.ജെ.പിക്കാർ വഴങ്ങിയില്ല. ഇന്നലെ ചർച്ച നടത്തി അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. ഒരു ദിവസത്തെ സമരത്തിനാണ് അനുമതി നൽകിയതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഇന്നലെ സമരവേദിയിലെത്തിയവരെ തടഞ്ഞില്ല. വെള്ളക്കുപ്പികൾ അടക്കം കൊണ്ടുപോകാനും അനുവദിച്ചു. സ്റ്റീൽ പ്ളേറ്റുകളിൽ താളമിട്ട് 'ഗോ പ്രധാൻ ഗോ'(പ്രധാൻ പോകുക) എന്ന മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. എന്നാൽ ആദ്യദിവസത്തെക്കാൾ പ്രവർത്തകരുടെ എണ്ണത്തിൽ ഇന്നലെ കുറവുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, COCROACH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360