
ലക്‌നൗ : അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റിന് സംഭാവനയായി ലഭിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികൾ കാണാനില്ലെന്ന് കണ്ടെത്തൽ. സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെത്തുടർന്ന് എസ്.ഐ.ടി അന്വേഷണം നടക്കുന്നതിനിടെയാണിത്. പ്രാണപ്രതിഷ്ഠാ ചടങ്ങിനിടെ ജൂവലേഴ്സ് അസോസിയേഷൻ എന്ന സംഘടന സമർപ്പിച്ചവയാണിവയെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് രാം ലല്ലയ്ക്കു ലഭിക്കുന്ന ആഭരണങ്ങളുടെയും മറ്റും മേൽനോട്ടച്ചുമതലയുള്ള നാലുപേരെ എസ്.ഐ.ടി. സംഘം ചോദ്യംചെയ്തു. യു.പി. സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ്അയോധ്യയിലെ സംഭാവനാക്രമക്കേട്, സാമ്പത്തികത്തട്ടിപ്പ് ആരോപണങ്ങൾ അന്വേഷിക്കുന്നത്. ക്ഷേത്ര ഭാരവാഹികളോട് അയോദ്ധ്യ വിട്ടുപോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കണക്കുകളിൽ പൊരുത്തക്കേട് കണ്ടെത്തുകയും മതിയായ മറുപടി ലഭിക്കാതിരുന്നതിനാലുമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |