
മുംബയ്: ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ സീനിയർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, ബുംറ എന്നിവർ ഇടംനേടി. പരിക്കിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരായ പരമ്പര നഷ്ടമായ കൊഹ്‌ലി ഫിറ്റ്നസ് തെളിയിക്കുന്ന മുറയ്ക്കായിരിക്കും ടീമിനൊപ്പം ചേരുക.
അഫ്ഗാനിസ്ഥാനെതിരായ അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളിന് ടീമിൽ ഇടം നേടാനായില്ല. ഐപിഎൽ സീസണിൽ മുംബയ് ഇന്ത്യൻസിനൊപ്പം കളിക്കുന്നതിനിടെ പരിക്കേറ്റ ഹാർദിക് പാണ്ഡ്യയും പുറത്തായി. അതേസമയം, മലയാളി താരം സഞ്ജുവിന് ഇത്തവണയും ടീമിൽ ഇടംനേടാനായില്ല. ജൂലായ് 14നാണ് പരമ്പര ആരംഭിക്കുക.
ഏകദിന ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെഎൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, ഗുർനൂർ ബ്രാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |