SignIn
Kerala Kaumudi Online
Sunday, 21 June 2026 4.57 PM IST

റിഷഭ് പന്ത് ലക്നൗ സൂപ്പർ ജയന്റ്സിൽ നിന്നും മാറി മറ്റൊരു സൂപ്പർ ടീമിലേക്ക്, പകരം എത്തുന്നത് കുൽദീപ് യാദവ്

rishabh-pant

ന്യൂഡൽഹി: 2027 ഐപിഎൽ സീസണിന് മുന്നോടിയായി ലക്നൗ സൂപ്പർ ജയന്റ്സ് താരം ഋഷഭ് പന്ത് പഴയ തട്ടകമായ ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. പകരം ഡൽഹിയിൽ നിന്നും കുൽദീപ് യാദവ് ലക്നൗവിലേക്ക് മാറുമെന്നും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട കരാറുകൾ പൂർത്തിയായെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു. ഋഷഭ് പന്ത് ഡൽഹിയിലേക്ക് മടങ്ങുന്നതോടെ നിലവിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്ടനും വിക്കറ്റ് കീപ്പറുമായ കെഎൽ രാഹുൽ ടീമിൽ നിന്നും റിലീസായി മെഗാ ലേലത്തിലേക്ക് പോകണമെന്ന് മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ് ആവശ്യപ്പെട്ടു.


അടുത്തിടെ സമാപിച്ച ഐപിഎൽ സീസണിൽ ഇരു ടീമുകൾക്കും പ്ലേ ഓഫിൽ കടക്കാൻ കഴിഞ്ഞിരുന്നില്ല. 27 കോടി രൂപയ്ക്കാണ് പന്ത് ലക്നൗവിൽ എത്തിയത്. എന്നാൽ 14 മത്സരങ്ങളിൽ നിന്ന് 312 റൺസ് മാത്രമാണ് താരം നേടിയത്. പന്തിന്റെ നായകത്വത്തിൽ ഇറങ്ങിയ ലക്നൗ പോയിന്റ് പട്ടികയിലും ഒടുവിലത്തെ സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ പന്ത് നായകസ്ഥാനം ഒഴിഞ്ഞിരുന്നു. അതേസമയം ഡൽഹിക്കായി തകർപ്പൻ പ്രകടനമാണ് രാഹുൽ കാഴ്ചവച്ചത്. 14 മത്സരങ്ങളിൽ നിന്ന് 593 റൺസ് താരം കൂട്ടിച്ചേർത്തു. പഞ്ചാബ് കിംഗ്സിനെതിരെ പുറത്താകാതെ നേടിയ 152 റൺസായിരുന്നു ഉയർന്ന സ്‌കോർ.


മാത്രമല്ല ഇന്ത്യയുടെ മുൻ ഇതിഹാസ താരം യുവരാജ് സിംഗ് ഡൽഹി ക്യാപിറ്റൽസിന്റെ കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമാകാൻ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2026 സീസണിന് മുൻപ് പന്ത് യുവരാജിന് കീഴിൽ പ്രത്യേക പരിശീലനം നടത്തിയിരുന്നു. 2016 മുതൽ 2024 വരെ 9 സീസണുകളിലായി 111 മത്സരങ്ങൾ ഡൽഹിക്കായി കളിച്ച പരിചയ സമ്പത്ത് പന്തിനുണ്ട്. മൂന്ന് സീസണുകളിൽ ടീമിനെ നയിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, RISHABH, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360