SignIn
Kerala Kaumudi Online
Tuesday, 23 June 2026 4.11 PM IST

പ്രതിഫലം കുറച്ച് ഋഷഭ് പന്ത് വീണ്ടും ഡൽഹിയിലേക്ക്; നേട്ടത്തോടെ കുൽദീപ് ലക്നൗവിൽ

kuldeep-pant

മുംബയ്: ഐപിഎല്ലിൽ സൂപ്പർ താരങ്ങളെ പരസ്പരം വച്ചുമാറി ഡൽഹി ക്യാപിറ്റൽസും ലക്നൗ സൂപ്പർ ജയന്റ്സും. ലക്നൗ ടീമിന്റെ ക്യാപ്ടനായിരുന്ന ഋഷഭ് പന്ത് തന്റെ പഴയ തട്ടകമായ ഡൽഹി ക്യാപിറ്റൽസിലേക്ക് മടങ്ങിയെത്തും. പകരം ഡൽഹിയുടെ സ്പിൻ ബൗളർ കുൽദീപ് യാദവ് ലക്നൗ ടീമിലേക്ക് പോകും. ഐപിഎൽ അധികൃതർ ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്.

ഇത്തവണ ഡൽഹിയിലേക്ക് മടങ്ങിയെത്തിയപ്പോൾ ഋഷഭ് പന്തിന്റെ പ്രതിഫലത്തിൽ കുറവുണ്ടായിട്ടുണ്ട്. ഡൽഹിയിൽ പ്രതിവർഷം 15 കോടി രൂപയായിരിക്കും പന്തിന് ലഭിക്കുക. അതേസമയം, 13.50 കോടി രൂപയുടെ കരാറിലാണ് കുൽദീപ് യാദവ് ലക്നൗ ടീമിന്റെ ഭാഗമാകുന്നത്.

രണ്ട് സീസണുകൾക്ക് മുൻപ് 27 കോടി രൂപയെന്ന റെക്കാഡ് തുകയ്ക്കാണ് ഋഷഭ് പന്തിനെ ലക്നൗ വാങ്ങിയത്. തുടർന്ന് 2025ൽ പന്ത് ടീമിന്റെ ക്യാപ്ടനുമായി. എന്നാൽ ടീമിനൊപ്പമുള്ള താരത്തിന്റെ കഴിഞ്ഞ രണ്ട് വർഷങ്ങൾ അത്ര മികച്ചതായിരുന്നില്ല. ബാറ്റിംഗ് ഓർഡറിൽ ഓപ്പണറായും ഫിനിഷറായുമെല്ലാം പല റോളുകളിൽ പരീക്ഷിക്കപ്പെട്ടെങ്കിലും തന്റെ വിലയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ പന്തിന് സാധിച്ചില്ല. അടുത്തിടെ സമാപിച്ച സീസണിൽ ലക്നൗ ടീം മോശം പ്രകടനം കാഴ്ചവച്ചതോടെ പന്ത് നായകസ്ഥാനം ഒഴിയുകയും ചെയ്തിരുന്നു.

2016ൽ ഡൽഹി ഫ്രാഞ്ചൈസിയിലൂടെയാണ് പന്ത് തന്റെ ഐപിഎൽ കരിയറിന് ആരംഭം കുറിക്കുന്നത്. 2024ൽ ടീം വിടുന്നത് വരെ ഡൽഹിയുടെ മുഖമായിരുന്നു അദ്ദേഹം. ഡൽഹി ക്യാപിറ്റൽസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ (111 മത്സരങ്ങൾ) കളിച്ച താരം എന്ന റെക്കാഡും പന്ത് നേടി. 2021 മുതൽ 2024 വരെയുള്ള നാല് സീസണുകളിലായി 43 മത്സരങ്ങളിൽ അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തു.


ഡൽഹി ക്യാപിറ്റൽസിനായി കഴിഞ്ഞ അഞ്ച് സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ് സ്പിൻ ബൗളറായ കുൽദീപ് ലക്നൗവിലേക്ക് ചേക്കേറുന്നത്. 2022 മുതൽ ഡൽഹിക്കായി 65 മത്സരങ്ങളിൽ നിന്നും 72 വിക്കറ്റുകൾ വീഴ്ത്തി ടൂർണമെന്റിലെ ഏറ്റവും അപകടകാരിയായ വിക്കറ്റ് വേട്ടക്കാരിൽ ഒരാളായി മാറാൻ കുൽദീപിന് സാധിച്ചിരുന്നു. ദേശീയ ടീമിന്റെ കരുത്തായ താരത്തിന് ഡൽഹിയിൽ 13.25 കോടി രൂപയായിരുന്നു പ്രതിഫലം. എന്നാൽ ലക്നൗവിലേക്ക് മാറുമ്പോൾ 13.50 കോടി രൂപ പ്രതിവർഷം ലഭിക്കും. ഇത് താരത്തിന്റെ പ്രതിഫലത്തിൽ നേരിയ വർദ്ധനവ് വരുത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SPORTS, IPL TRADE, LATESTNEWS, PANT, KULDEEP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360