SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.05 AM IST

ഏഷ്യൻ റിലേയിൽ ഇന്ത്യയ്ക്ക് വനിതാ സ്വർണം

relay-gold

ഷാവോഷിംഗ് : ചൈനയിൽ നടക്കുന്ന ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിലെ വനിതകളുടെ 4-100 മീറ്റർ റിലേയിൽ ആതിഥേയരായ ചൈനയെ അട്ടിമറിച്ച് ഇന്ത്യയ്ക്ക് സ്വർണം.ശ്രാബണി നന്ദ, എസ്.എസ് സ്നേഹ,സുദേശ്ന ശിവശങ്കർ,തമന്ന എന്നിവരുൾപ്പെട്ട ടീമാണ് 43.85 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയത്. ചൈനീസ് ടീമിന് 44.09സെക്കൻഡിലാണ് രണ്ടാമതായി ഓടിയെത്താനായത്. അനിമേഷ് കുജൂർ,പ്രണവ് ഗൗരവ്,എസ്.എസ് സ്നേഹ,തമന്ന എന്നിവരുൾപ്പെട്ട ടീം 4-100 മീറ്റർ മിക്സഡ് റിലേയിൽ വെങ്കലം നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360