SignIn
Kerala Kaumudi Online
Thursday, 25 June 2026 1.42 AM IST

ബാലികയെ പീഡിപ്പിച്ച കേസ്: അങ്കണവാടിയിൽ പരിശോധന

crime

കൊച്ചി: മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ അങ്കണവാടിയിൽ വനിതാ ശിശു വികസന വകുപ്പിന്റെ പ്രത്യേക സംഘം പരിശോധന നടത്തി. ജീവനക്കാർ, സമീപവാസികൾ, ജനപ്രതിനിധികൾ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. എത്രയും വേഗം റിപ്പോർട്ട് നൽകണമെന്ന വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.

തിങ്കളാഴ്ച ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നേതൃത്വത്തിലും അങ്കണവാടി പരിശോധിച്ചിരുന്നു. പ്രതി ഇടയ്‌ക്കിടെ അങ്കണവാടയിൽ വരാറുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. റിപ്പോർട്ട് ഈ ആഴ്ച മന്ത്രിക്ക് കൈമാറും. മന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ അങ്കണവാടിയിലെ വർക്കറെ അടിയന്തരമായി സർവീസിൽനിന്ന് നീക്കി.

കേസിൽ അറസ്റ്റിലായ, അങ്കണവാടി ടീച്ചറുടെ 20 വയസുകാരനായ മകനെ ആലുവ മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എളമക്കര പൊലീസ്.

കൊച്ചി നഗരസഭാ പരിധിയിലെ അങ്കണവാടിയിൽ ആറ് ദിവസം മുമ്പ് നടന്ന സംഭവത്തിൽ തിങ്കളാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതി പൊലീസിൽ എത്തിയതറിഞ്ഞ പ്രതി, മൊബൈൽ ഫോണിലെ സിം കാർഡ് നീക്കം ചെയ്ത് ബന്ധുവീട്ടിലേക്ക് മാറിയിരുന്നു.

കുട്ടിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായപ്പോഴാണ് മാതാപിതാക്കൾക്ക് സംശയം തോന്നിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ANGANAVADY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY