
'പി" എന്നാൽ പ്രിയ മണി .'വി" എന്നാൽ വിജയശാന്തി. തമിഴ് സിനിമാലോകത്തേക്ക് ഇരുവരെയും കൈപിടിച്ച് കയറ്റിയത് സാക്ഷാൽ സംവിധായകൻ പി. ഭാരതിരാജ. 'എവരെ അത്താഗഡു "എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മലയാളിയായ പ്രിയമണിയുടെ അരങ്ങേറ്റം. എന്നാൽ 'കൺകൾ കാൽ തുടൈപ്പത്" എന്ന ചിത്രത്തിലൂടെ ഗംഭീര തമിഴ് ചുവടുവയ്പ്. ഭാരതിരാജ ആയിരുന്നു സംവിധാനം.'പരുത്തിവീരൻ" എന്ന തമിഴ് ചിത്രത്തിലൂടെ പ്രിയമണി മികച്ച നടി എന്ന ദേശീയ അംഗീകാരവും നേടി.
'കില്ലാടി കൃഷ്ണേന്ദു "എന്ന ചിത്രത്തിലൂടെ തെലുങ്കിൽ ചുവടുവച്ച വിജയശാന്തി ക്ളിക്കായത് തമിഴിൽ. 'കല്ലുക്കൾ ഈരം "എന്ന ഭാരതിരാജ ചിത്രം സംവിധാനം ചെയ്തത് ഭാരതിരാജ . വിജയശാന്തി പിന്നീട് 'ആക്ഷൻ ലേഡി" ആയി മാറി .' R" നായികമാരുടെ ഗോഡ്ഫാദർ ആണ് ഭാരതിരാജ. വെള്ളിത്തിരയിൽ ഭാരതിരാജ പരിചയപ്പെടുത്തിയ ഒട്ടുമിക്ക നായികമാരുടെ ആദ്യ അക്ഷരം 'R" എന്ന അക്ഷരത്തിൽ തുടങ്ങുന്നു. ഭാരതിരാജ കണ്ടെത്തിയ നടിമാരിൽ ഭൂരിഭാഗം പേരും പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരായി മാറുകയും ചെയ്തു. മൺവാസനൈയിലൂടെ ആശ കേളുണ്ണി രേവതിയായി. അലൈകൾ ഓയ്വതിലൈ എന്ന ചിത്രത്തിലൂടെ ഉദയചന്ദ്രിക, രാധ എന്ന താരമായി പിറന്നു. മുതൽ മര്യാദൈയിലൂടെ സാഷ സെൽവരാജ് രഞ്ജിനി ആയി. കടലോര കവിതൈകൾ എന്ന ചിത്രത്തിലൂടെ ജോസഫൈൻ 'രേഖ" എന്ന പേര് സ്വീകരിച്ചു.തമിഴിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ രാധിക ശരത്കുമാറിനെ 'കിഴക്കേപോകും രെയിൽ" എന്ന ചിത്രത്തിലൂടെ ഭാരതിരാജ കൈപിടിച്ചുയർത്തി.
രാധികയുടെ പേരിൽ വലിയ മാറ്റം വരുത്തിയില്ല. നാടോടി തെൻട്രൽ എന്ന ചിത്രത്തിലൂടെ ശ്രീവല്ലി, രഞ്ജിതയായി. പുതുനെല്ലു പുതുനാത്തു എന്ന ഭാരതിരാജ ചിത്രത്തിലൂടെയാണ് സുകന്യയുടെയും മലയാളിയായ അശ്വനി നമ്പ്യാരുടെയും(രുദ്ര) അരങ്ങേറ്റം.ഈ നടിമാരെല്ലാം മലയാളത്തിന്റെയും പ്രിയ നായികമാരായി. രാധിക ശരത്കുമാറിന് ദേശീയ അവാർഡ് ലഭിക്കുംഎന്ന് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഭാരതിരാജ പറഞ്ഞു .അങ്ങനെ സംഭവിച്ചാൽ ആ പുരസ്കാരം കാൽക്കീഴിൽആദ്യം സമർപ്പിക്കും എന്നായിരുന്നു അപ്പോൾ രാധിക ശരത്കുമാറിന്റെ മറുപടി. 'തായ്കിഴവി" എന്ന ചിത്രത്തിലെ രാധികയുടെ പ്രകടനം ഭാരതിരാജയെ അത്ഭുതപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |