
മഞ്ഞുമ്മൽ ബോയ്സ് എന്ന ബ്ളോക് ബസ്റ്ററിനുശേഷം ചിദംബരം സംവിധാനം നിർവഹിക്കുന്ന ബാലൻ : ദ ബോയ് ജൂൺ 19ന് തിയേറ്ററിൽ. ലോക പ്രശസ്തമായ കാൻ ചലച്ചിത്രമേളയിൽ ആയിരുന്നു പ്രീമിയർ . പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടൊവിനോ തോമസ് അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കെ.വി. എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണയും തെസ്പിയൻ ഫിലിംസിന്റെ ബാനറിൽ ഷൈലജ ദേശായി ഫെന്നും ചേർന്നാണ് നിർമ്മാണം.രചന ജിത്തു മാധവൻ . ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു.സംഗീതം സുഷിൻ ശ്യാം .
ചിന്ന ചിന്ന ആസൈ
ഇന്ദ്രൻസ്, മധുബാല എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതയായ വർഷ വാസുദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിന്ന ചിന്ന ആസൈ ജൂൺ 19ന് പ്രദർശനത്തിന്. പൂർണമായും വാരാണസിയുടെ പശ്ചാത്തലത്തിൽ ചിത്രീകരണം പൂർത്തിയായ ചിത്രം, ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം : ഫയിസ് സിദ്ധിഖ് , സംഗീതം ഗോവിന്ദ് വസന്ത. വിതരണം വേഫെറർ ഫിലിംസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |