SignIn
Kerala Kaumudi Online
Friday, 19 June 2026 6.47 PM IST

മുതിർന്ന മാദ്ധ്യമപ്രവർത്തകനും അദ്ധ്യാപകനുമായ എൻആർഎസ് ബാബു അന്തരിച്ചു

READ ENGLISH VERSION
nrs-babu

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകനും ജേണലിസം അദ്ധ്യാപകനുമായ എൻആർഎസ് ബാബു (85) അന്തരിച്ചു. കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ, കലാകൗമുദി വാരിക എഡിറ്റർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടർ സ്ഥാനവും വഹിച്ചിട്ടുണ്ട്. പട്ടം വൃന്ദാവൻ ഗാർഡൻസിലെ വസതിയിലായിരുന്നു അന്ത്യം.

ദേശാഭിമാനി കൺസൾട്ടന്റ് എഡിറ്റർ ആയിരുന്നു. കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ മൾട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇൻവിസ് മൾട്ടിമീഡിയ ഫൗണ്ടർ ചെയർമാനാണ്. ബോധി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം, എസ് ജയചന്ദ്രൻ നായർ സ്മാരക പ്രഥമപുരസ്കാരം, ശിവറാം പുരസ്കാരം, സംസ്ഥാന സർക്കാർ പുരസ്കാരം,​ ഐ വി ദേവദാസ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ജല അതോറിറ്റി കുംഭകോണം, സെക്രട്ടറിയേറ്റ് ഫയൽ കുംഭകോണം തുടങ്ങിയവ പുറത്തുകൊണ്ടുവന്നതിൽ പ്രധാന പങ്കു വഹിച്ചത് അദ്ദേഹമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NRS BABU, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA