SignIn
Kerala Kaumudi Online
Saturday, 20 June 2026 2.43 AM IST

'കരുതൽ മിഷൻ' രൂപീകരിക്കും

vdsatheesan

തിരുവനന്തപുരം:മാരക രോഗങ്ങൾക്ക് ചികിത്സ ലഭിക്കാത്തവർക്കും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ കഴിയാത്തവർക്കും സഹായം നൽകാൻ 'വൺ കേരള കരുതൽ മിഷൻ' സ്ഥാപിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപനം.ഗുണഭോക്താക്കൾക്ക് സഹായം നേരിട്ടെത്തിക്കുന്ന തരത്തിലാവും പ്രവർത്തനം.സർക്കാർ ഇതര സംഘടനകൾ,സി.എസ്.ആർ ഫണ്ടുകൾ,സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ എന്നിവയിൽ നിന്നുള്ള സഹായം സ്വീകരിക്കും.ഓരോ രൂപയും അർഹരിലെത്തുന്ന തരത്തിലാകും പ്രവർത്തിക്കുക.ഭരണപരവും പ്രവർത്തനത്തിനുള്ളതുമായ ചെലവ് സർക്കാർ വഹിക്കും.സംഭാവനകൾ പൂർണമായി കാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കും.ഡിജിറ്റൽ വേരിഫിക്കേഷൻ സംവിധാനം,സുതാര്യമായ ഗുണഭോക്തൃ തിരിച്ചറിയൽ പ്രോട്ടോക്കോൾ,തത്സമയ പൊതു വെളിപ്പെടുത്തൽ സംവിധാനങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തും.പദ്ധതിക്കായി ഒരു കോടി രൂപ വകയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUDGET 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA