SignIn
Kerala Kaumudi Online
Saturday, 20 June 2026 3.37 AM IST

എം.ടിയുടെ പേരിൽ കൾച്ചറൽ പാർക്ക്, സലിംകുമാറിന് സ്മാരകം

s

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കലാ സാംസ്കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എം.ടി.വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്ക് നിർമ്മിക്കും. ഇതിനായി 50 കോടി രൂപ നീക്കിവച്ചു.

ഇവിടെ കഥകളി, കൂത്ത്, തുള്ളൽ, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, മാർഗംകളി, അയനിപ്പാട്ട്, ഗോത്രകലാരൂപങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. സിനിമാ തിയേറ്ററുകൾ ലൈബ്രറി, ആർട്ട് ഗ്യാലറി, ചരിത്ര മ്യൂസിയം, സാഹിത്യ- ഭാഷാ മ്യൂസിയം, എഴുത്തുകാരുടേയും മറ്റു പ്രതിഭാശാലികളുടേയും ശബ്ദമ്യൂസിയം, കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഇടങ്ങൾ, ഫുഡ് കോർട്ടുകൾ, ബുക്ക് ഷോപ്പുകൾ, ടൂറിസ്റ്റ് ഗസ്റ്റ് ഹൗസുകൾ തുടങ്ങിയവ സജ്ജീകരിക്കും. കൾച്ചറൽ പാർക്കിന്റെ നടത്തിപ്പിനായി കൾച്ചറൽ ടൂറിസം ട്രസ്റ്റ് രൂപീകരിക്കും.

ജനപ്രിയനടൻ സലിംകുമാറിന്റെ സ്മരണയ്ക്കായി എറണാകുളത്ത് സ്മാരകം നിർമ്മിക്കുന്നതിന് ഒരുകോടി രൂപ വകയിരുത്തി. മൺമറഞ്ഞ പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാഡമി സ്ഥാപിക്കാൻ 5 കോടി രൂപ വകയിരുത്തി. കലാസാംസ്കാരിക മേഖലയ്ക്ക് ആകെ 203.93കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ആർട്ടിസ്റ്റ് നമ്പൂതിരി കൾച്ചറൽ സെന്റർ ആൻഡ് മ്യൂസിയത്തിന് 1 കോടി

ഗസൽ ഗായകൻ ഉമ്പായിയുടെ മ്യൂസിക് അക്കാഡമി സ്ഥാപിക്കാൻ 1 കോടി

കുനമ്മാവ് സെന്റ് ഫിലോമിനാസ് ആൻഡ് സെന്റ് ചാവറ തീർത്ഥാടന കേന്ദ്രത്തിന് 1 കോടി

ചാലക്കുടിയിൽ പനമ്പള്ളി ഗോവിന്ദമേനോൻ സ്മാരക നിർമ്മാണത്തിന് 1 കോടി

ഉള്ളൂർ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്ര്യൂട്ടിന് 25 ലക്ഷം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA