SignIn
Kerala Kaumudi Online
Friday, 19 June 2026 12.32 AM IST

നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ചുകയറി: പട്രോളിംഗിനെത്തിയ പൊലീസുകാർക്ക് ഗുരുതര പരിക്ക്

READ ENGLISH VERSION
accident

കാസർകോട്: നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ചുകയറി ഹൈവേ പട്രോളിംഗിന് നിന്ന പൊലീസുകാർക്ക് ഗുരുതര പരിക്ക്. കാസർകോട് കാഞ്ഞങ്ങാട് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാർക്ക് നേരെയാണ് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറിയത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. വാഹനത്തിന് പിന്നിൽ നിൽക്കുകയായിരുന്ന ഹൈവേ പട്രോളിംഗ് സംഘത്തിനാണ് പരിക്കേറ്റത്.

സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, അലോഷി എന്നിവർക്കാണ് അപകടം സംഭവിച്ചത്. സൂരജിന് കാലിനാണ് പരിക്കേറ്റത്. അലോഷിക്കും സാരമായ പരിക്കുകളുണ്ട്. ഇരുവരെയും ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, POLICE PATROL TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA