SignIn
Kerala Kaumudi Online
Monday, 22 June 2026 2.09 AM IST

അശ്ലീലദൃശ്യ പ്രചാരണം: 'തൊപ്പി'ക്കെതിരെ കേസ്

READ ENGLISH VERSION
a

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർ 'തൊപ്പി" എന്ന് അറിയപ്പെടുന്ന മുഹമ്മദ് നിഹാദിനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. സുഹൃത്തുക്കളുടെ നഗ്ന വിഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനാണ് ഐ.ടി നിയമപ്രകാരമുള്ള കേസ്. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് എറണാകുളം റൂറൽ സൈബർ പൊലീസിന്റെ നടപടി.സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ഉത്തരവുപ്രകാരം 'തൊപ്പി ഗ്യാംഗി"നെതിരെ വേറെയും അന്വേഷണം നടക്കുന്നുണ്ട്.

കണ്ണൂർ മങ്ങാട് സ്വദേശിയായ നിഹാദ് എറണാകുളം വരാപ്പുഴയിലാണ് താമസം. ഏതാനും ദിവസങ്ങളായി ഇയാൾ ഇവിടെ എത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.നിഹാദിന്റെ സംഘത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ മമ്മു, ഷമീർ എന്നിവർ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. നിഹാദ് പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി യെന്നും പിന്നീട് പണം നൽകി ഒതുക്കിത്തീർത്തെന്നും ഇവർ വിഡിയോയിലൂടെ വെളിപ്പെടുത്തി. നിഹാദിന്റെ മുറിയിൽനിന്ന് കഞ്ചാവ് കണ്ടെത്തുന്ന വിഡിയോയും പുറത്തുവിട്ടു. ഇതിന് മറുപടിയായി സുഹൃത്തുക്കൾ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന ആരോപണം നിഹാദും ഉന്നയിച്ചു. പിന്നാലെയാണ് സുഹൃത്തുക്കളുടെ വിഡിയോ നിഹാദ് ഫേയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയിൽ പോസ്റ്റ് ചെയ്തത്. പ ഇവരുടെ ലൈവ് വിഡിയോകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന സൈബർ ഓപ്പറേഷൻസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല.

പോക്സോ ഉൾപ്പെടെ

ഏറെ ആരോപണങ്ങൾ

പോക്‌സോ, നാർക്കോട്ടിക് കേസുകൾ, എം.ഡി.എം.എ ഉപയോഗം, മാനസിക-ശാരീരിക പീഡനം, അശ്ലീല പ്രചാരണം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളിലാണ് നിഹാദിനും സുഹൃത്തുക്കൾക്കുമെതിരെ അന്വേഷണം. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ തൊപ്പിയെ പിന്തുടരുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. നിഹാദിനെതിരായ പരാതിയിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA