SignIn
Kerala Kaumudi Online
Monday, 22 June 2026 3.28 AM IST

ന്യൂരാജസ്ഥാൻ മാർബിൾസിന്റെ ചികിത്സാ ധനസഹായ വിതരണം

financial-help

തിരുവനന്തപുരം: 25 ഡയാലിസിസ് രോഗികൾക്കും നിർദ്ധനരായ 25 ക്യാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ എല്ലാമാസവും നൽകുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണോദ്ഘാടനം രമ്യ ഹരിദാസ് എം.എൽ.എ നിർവഹിച്ചു.

ഏതുസമയത്തും ഓപ്പറേഷൻ അടക്കം നടത്താവുന്ന സാറ്റലൈറ്റ് ആശുപത്രിയാക്കി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയെ ഉയർത്തുകയാണ് ലക്ഷ്യമെന്നും ആശുപത്രിയിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ പ്രവർത്തനം ജൂലായ് 15നകം തുടങ്ങുമെന്നും എം.എൽ.എ പറഞ്ഞു.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഒരുപാട് കുറവുകളുണ്ടെന്നും ഭരണമാറ്റത്തിലൂടെ അവ പരിഹരിക്കാനാകുമെന്നാണ് ജനവിശ്വാസമെന്നും മുഖ്യപ്രഭാഷണത്തിൽ സി. വിഷ്ണുഭക്തൻ വ്യക്തമാക്കി. ന്യൂരാജസ്ഥാൻ മാർബിൾസ് 20 വർഷം മുമ്പ് നിർമ്മിച്ച് നൽകിയ ആശുപത്രിയിലെ ഐ.സി യൂണിറ്റ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാസുരേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി.ഇടമന,ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു,വൈസ് പ്രസിഡന്റ് വി.വിജയകുമാർ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂഡ്, ശശി,ആർ.കെ.രാധാമണി,സലീന,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷീജ,സുദർശനൻ,ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നിർദ്ധന രോഗികൾക്കുള്ള ന്യൂരാജസ്ഥാൻ മാർബിൾസിന്റെ ചികിത്സാധനസഹായ വിതരണോദ്ഘാടനം രമ്യ ഹരിദാസ് എം.എൽ.എ നിർവഹിക്കുന്നു. സി.വിഷ്ണുഭക്തൻ,ഗീതാസുരേഷ്,മനോജ് ബി.ഇടമന,സിന്ധു,വി.വിജയകുമാർ,ജൂഡ്,ശശി,ആർ.കെ. രാധാമണി,സലീന,ഡോ.ഷീജ,സുദർശനൻ,ശിവദാസൻ തുടങ്ങിയവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEW RAJASTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA