
കൊച്ചി: സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രത്യേക പരിശീലനം നൽകാൻ നിർദ്ദേശം. യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന ജീവനക്കാർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകാനും കർശനമായ മേൽനോട്ടം ഉറപ്പാക്കാനും അധികൃതർ തീരുമാനിച്ചു.
സർവീസിനിടയിൽ ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ പരസ്പര സൗഹാർദ്ദവും മാന്യതയും നിലനിറുത്തണം. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകും. കോർപ്പറേഷന്റെ ഇൻസ്പെക്ഷൻ വിഭാഗം ഉദ്യോഗസ്ഥരും ഓഫീസർമാരും പൂർണ ഉത്തരവാദിത്തത്തോടെ ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |