
ആലുവ: കെ.എസ്.ആർ.ടി.സി എംപ്ലോയീസ് സംഘ് (ബി.എം.എസ്) ആലുവ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ബസ് സ്റ്റാന്റിനകത്തും പുറത്തുമായി സ്ഥാപിച്ച 55 കൊടിയും ഫ്ളക്സും നഗരസഭ പിടിച്ചെടുത്തു. വഴിയരികിൽ കൊടികളും തോരണങ്ങളും നാട്ടുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് നേടിയ തായിക്കാട്ടുകര സ്വദേശി കെ.ടി. രാഹുലിന്റെ പരാതിയെ തുടർന്നാണ് നഗരസഭയടെ നടപടി ഉണ്ടായത്. അനധികൃതമായി സ്ഥാപിച്ച ഫ്ളക്സ്, കൊടി എന്നിവ മാറ്റുവാൻ കെ.എസ്.ആർ.ടി.സി എ.ടിഓവിനോട് ആവശ്യപ്പെട്ടെങ്കിലും യൂണിയൻ എതിർത്തതിനെ തുടർന്ന് നടന്നില്ല. തുടർന്നാണ് പരാതിക്കാരൻ നഗരസഭയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |