
കൊച്ചി: കേരള ഇന്നർവെയർ ഡീലേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്നർ ഫാഷൻ എക്സ്പോ 16, 17 തീയതികളിൽ കലൂർ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടക്കും. ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ ഇന്നർ വെയർ, നൈറ്റ് വെയർ, മെറ്റേണിറ്റി വെയർ, തുടങ്ങിയവയുടെ പ്രദർശനവും ബുക്കിംഗ് ഉണ്ടായിരിക്കും. രാവിലെ 10ന് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം നിർവഹിക്കും. ഷോപ്പ് ഉടമകൾക്ക് സൗജന്യമായി നടപ്പിലാക്കുന്ന 10 ലക്ഷം രൂപയുടെ ഷോപ്പ് സുരക്ഷാപദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ സ്റ്റാൾ ഉദ്ഘാടനം നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |